രണ്ടു മുഖങ്ങളുമായി ജനിച്ച അത്ഭുത ബാലൻ; വെല്ലുവിളികൾ അതിജീവിച്ച് 18-ാം ജന്മദിനം ആഘോഷിച്ചു

September 30, 2022

അത്ഭുതങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് നിർണായക ഘട്ടങ്ങളിലാണ്. ജീവിതം തന്നെ അത്ഭുതങ്ങളും വഴിത്തിരിവുകളും നിറഞ്ഞതാണെങ്കിലോ? അത്തരത്തിലൊരാളാണ് ട്രെസ് ജോൺസൺ. ജന്മനാ രണ്ട് മുഖങ്ങളുള്ള വളരെ അപൂർവമായ അവസ്ഥയുള്ള ഒരു അത്ഭുത ബാലൻ ആണ് ഇദ്ദേഹം. അതിജീവിക്കില്ലെന്നു ഓരോ ഘട്ടത്തിലും ഡോക്ടർമാർ വിധിയെഴുതിയ ട്രെസ് ജോൺസൺ, തന്റെ 18-ാം ജന്മദിനം ആഘോഷിക്കാനുള്ള ആയുസുണ്ടാകില്ലെന്ന വെല്ലുവിളിയെ അതിജീവിച്ചിരിക്കുകയാണ്.

അമേരിക്കയിലെ മിസോറിയിൽ നിന്നുള്ള ട്രെസ് ജോൺസൺ ജനിച്ചത് രണ്ട് വ്യത്യസ്ത നാസാരന്ധ്രങ്ങളും അസാധാരണമായ ആകൃതിയും ഉള്ള ഒരു തലയും, വൈജ്ഞാനികമായ കുറവുകളും, അപസ്മാരം പോലെയുള്ള രോഗങ്ങളുമായാണ്. തല പിളർന്നതുപോലെയൊരു ആകൃതിയാണ് ഇദ്ദേഹത്തിന്.

ട്രെസിന് ക്രാനിയോഫേഷ്യൽ ഡ്യൂപ്ലിക്കേഷൻ എന്ന അവസ്ഥയാണ്. ഡിപ്രോസോപസ് എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. “രണ്ട് മുഖങ്ങൾ” എന്നതിന്റെ ഗ്രീക്ക് പദമാണ് ഇത്. ഈ അവസ്ഥ വളരെ അപൂർവമാണ്, ഇത് ലോകമെമ്പാടുമുള്ള 36 പേരെ മാത്രം ബാധിക്കുന്ന ഒന്നാണ്. മനുഷ്യന്റെ തലയോട്ടിയുടെ വളർച്ചയെ ബാധിക്കുകയും വെറും പത്തുവർഷത്തെ ആയുർദൈർഘ്യം നൽകുകയും ചെയ്യുന്ന SHH ജീൻ മൂലമാണ് ഇത് സംഭവിക്കുന്നത്.

Read Also: ലോകമലയാളികൾക്ക് പാട്ടിന്റെ പൂക്കാലമൊരുക്കാൻ ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3’- ഞായറാഴ്ച ഉദ്‌ഘാടനരാവ് കാണാം

തലയോട്ടി പുനർരൂപകൽപ്പന ചെയ്യുന്നതിനും പിളർപ്പ് അടയ്ക്കുന്നതിനുമായി ട്രെസ് ഒന്നിലധികം ഓപ്പറേഷനുകൾക്ക് വിധേയനായിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സകളും തീർന്നിരുന്നു. പിന്നെ ഒരു പ്രത്യേക മരുന്നിലൂടെ കൂടുതൽ മെച്ചമാകുകയായിരുന്നു. തങ്ങളുടെ മകനെ സാധാരണക്കാരനായി കാണുന്നതിന് ഒരാൾ ഒരു പ്രത്യേക ശസ്ത്രക്രിയ വാഗ്ദാനം ചെയ്തുവെന്നും, പക്ഷേ മകൻ എങ്ങനെ കാണപ്പെടുന്നുവെന്നതിനേക്കാൾ പ്രധാനം ജീവിച്ചിരിക്കുന്നതും സുഖമായിരിക്കുന്നതുമാണെന്ന് മാതാപിതാക്കൾ പറയുന്നു.

Story highlights- ‘Miracle’ boy born with ‘two faces’