ഒരൊന്നൊന്നര ചിരി; വൈറലായി മോഹൻലാൽ പങ്കുവെച്ച പുതിയ ചിത്രം

September 29, 2022

നടൻ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. വലിയ ആരാധക വൃന്ദമാണ് മോഹൻലാലിന് സമൂഹമാധ്യമങ്ങളിലും ഉള്ളത്.

ഇപ്പോൾ നടൻ പങ്കുവെച്ച മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു സ്റ്റൈലൻ ചിരിയോടെ ഇരിക്കുന്ന ലാലേട്ടനാണ് ചിത്രത്തിൽ ഉള്ളത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ്റ് ചെയ്തിരിക്കുന്നത്.

അതേ സമയം മറ്റൊരു വാർത്തയാണ് ഇപ്പോൾ മോഹൻലാൽ ആരാധകർക്ക് ആവേശമായിരിക്കുന്നത്. മോഹൻലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള നേരത്തെ ട്വീറ്റ് ചെയ്‌തത്‌. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും. ജീത്തു ജോസഫ് ചിത്രം റാമിന് ശേഷം മോഹൻലാൽ ലിജോയുടെ ചിത്രമായിരിക്കും ചെയ്യാൻ പോവുന്നതെന്നും ശ്രീധര്‍ പിള്ള കൂട്ടിച്ചേർത്തു

Read More: “ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്..”; മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മഞ്‌ജു വാര്യർ

ജീത്തു ജോസഫിന്റെ റാം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു. ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

Story Highlights: Mohanlal shares pic on facebook