കുഞ്ഞുമകനെയും കയ്യിലേന്തി നൃത്തം പരിശീലിക്കുന്ന ‘അമ്മ- ഉള്ളുതൊട്ടൊരു കാഴ്ച

September 1, 2022

അമ്മയെന്നും സ്നേഹത്തിന്റെ പര്യായമാണ്. മക്കൾക്കായി ഏതറ്റം വരെ പോകാനും അമ്മമാർ തയ്യാറാണ്. ഈ വികാരം മനുഷ്യരിൽ മാത്രമല്ല. മൃഗങ്ങളിലും അങ്ങനെത്തന്നെയാണ്. മാത്രമല്ല,മക്കളുടെ വളർച്ചയുടെ ഭാഗമായി സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളുമെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കാറുമുണ്ട്. മറ്റുചിലരാകട്ടെ, അമ്മയെന്നതിനൊപ്പം തന്നെ ഇഷ്ടങ്ങളെയും ഒപ്പം ചേർത്തുനിർത്തി വിജയം കൈവരിക്കാറുണ്ട്. ഇപ്പോഴിതാ,അങ്ങനെയൊരു അമ്മയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ ഒരു യുവതി നൃത്തം പരിശീലിക്കുകയാണ്. കയ്യിൽ തന്റെ കുഞ്ഞുമകനെയും എടുത്തുകൊണ്ടാണ് ‘അമ്മ നൃത്തം ചെയ്യുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്.

Read Also:“ഒതുങ്ങിയിരിക്കും, പക്ഷെ വേദിയിൽ വന്നാൽ ഒരു കത്തികയറലാണ്..”; അക്ഷിതിനെ പ്രശംസ കൊണ്ട് മൂടി ജഡ്‌ജസ്

ഇപ്പോൾ വൈറലായ വിഡിയോയിൽ, അമ്മ മറ്റ് നർത്തകർക്കൊപ്പം നൃത്തം അഭ്യസിക്കുന്നത് കാണാം. കൈയിൽ കുഞ്ഞുണ്ട് എന്നത് അവരുടെ പ്രകടനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. കുഞ്ഞും എല്ലാവര്ക്കും നേരെ പുഞ്ചിരിച്ചുകൊണ്ട് ആസ്വദിക്കുകയാണ് അമ്മയുടെ നൃത്തം. “ഈ അമ്മ തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതിലും നൃത്തം പരിശീലിക്കുന്നതിലും സമതുലിതമായിരിക്കുന്നു,” വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Story highlights- mother practices ballet with little baby