രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിൽ പുന്നമട കായൽ; തത്സമയ പ്രത്യേക പരിപാടിയുമായി ട്വന്റിഫോർ ന്യൂസ്

September 4, 2022

വീണ്ടും കേരളക്കരയിലേക്ക് വള്ളംകളിയുടെ ആവേശം തിരിച്ചെത്തിയിരിക്കുകയാണ്. പുന്നമട കായലിൽ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജലരാജാക്കന്മാർ ആരെന്ന് ഇന്നറിയാം.

ഇപ്പോൾ വള്ളംകളിയുടെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ട്വന്റിഫോർ ന്യൂസ്. ജലത്തെ കീറി മാറ്റി ചീറി പാഞ്ഞ് വരുന്ന ചുണ്ടൻ വള്ളങ്ങളുടെ അപൂർവ കാഴ്ച പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ട്വന്റിഫോർ. ആർ ശ്രീകണ്ഠൻ നായർ, എസ്. വിജയകുമാർ, ഹാഷ്മി താജ് ഇബ്രാഹിം എന്നിവർ ചേർന്ന് ലൈവ് കമൻട്രിയോടെയാണ് പ്രേക്ഷകരിലേക്ക് വള്ളംകളിയുടെ ആവേശം എത്തിക്കുന്നത്.

Read More: പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ‘ഭീമൻ’, ഒപ്പം മോഹൻലാൽ ചിത്രവും; വരാനിരിക്കുന്ന സിനിമകളെ പറ്റി സംവിധായകൻ വിനയൻ

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നെഹ്‌റു ട്രോഫി വള്ളംകളി വീണ്ടും നടക്കുന്നത്. അത് കൊണ്ട് തന്നെ വലിയ രീതിയിലാണ് ഇത്തവണ ടിക്കറ്റുകൾ വിറ്റ് പോയത്. രണ്ട് വർഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയാണ്. ഇതിനോടകം 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ചെറുതും വലുതുമായ 79 വള്ളങ്ങൾ മത്സരത്തിന് ഉണ്ട്. ഇതിൽ 20 എണ്ണം ചുണ്ടൻവള്ളങ്ങളാണ്.

Read More: വിമാനത്തിൽ തൊട്ടടുത്ത് വിജയ് വന്നാലെന്ത് ചെയ്യും; അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി

വള്ളംകളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി 2000 ത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്…

Story Highlights; Nehru trophy boat race at punnamada lake 24 news live