സഞ്‌ജു ഇനി നായകൻ; ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ എ ടീമിനെ സഞ്‌ജു നയിക്കും

September 16, 2022

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മലയാളി താരം സഞ്‌ജു സാംസണെ തേടി പുതിയൊരു ഉത്തരവാദിത്തം എത്തിയിരിക്കുകയാണ്. ന്യൂസീലൻഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ സഞ്‌ജുവാണ് നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22 നാണ് ആരംഭിക്കുക.

ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സഞ്‌ജു ടീമിന്റെ നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേ സമയം ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് വിക്കറ്റ് കീപ്പർമാർ. സഞ്‌ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ.

Read More: റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; തീരുമാനമറിയിച്ചത് ട്വിറ്റർ കുറിപ്പിലൂടെ…

ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കൊഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, വൈ. ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ബി. കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

Story Highlights: Sanju samson will lead India A team against New Zealand A team