കണ്ണീരണിഞ്ഞ് സിജു വിൽ‌സൺ; പ്രേക്ഷകരുടെ കൈയടി നേടി ‘പത്തൊമ്പതാം നൂറ്റാണ്ട്’ വിജയകരമായി പ്രദർശനം തുടരുന്നു-വീഡിയോ

September 9, 2022

ഏറെ പ്രതീക്ഷയോടെ തിരുവോണ ദിനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്.’ ഇത്തവണത്തെ ഓണം റിലീസുകളിൽ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയായിരുന്നു ചിത്രം.

ഇന്നലെ റിലീസ് ചെയ്‌ത ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ ചിത്രത്തിന് നൽകിയത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമൊക്കെ ആദ്യ ഷോ കാണാനെത്തിയിരുന്നു.

ആദ്യ പ്രദർശനത്തിന് ശേഷം ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽ‌സൺ പ്രേക്ഷകരുടെ പ്രതികരണം കണ്ട് കണ്ണീരണിഞ്ഞ് നിൽക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വളരെ സന്തോഷത്തോടെ സിജുവിനെ സ്വീകരിക്കുന്ന മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്‌ണ അടക്കമുള്ള താരങ്ങളെയും വിഡിയോയിൽ കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Read More: “നീ ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ..”; മകൾ അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വിരാജ്…

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Story Highlights: Siju wilson emotional during pathonpatham noottandu first show