വിജയിയുടെ പാൻ ഇന്ത്യൻ ചിത്രം; ഒരുങ്ങുന്നത് 300 കോടി ബജറ്റിൽ

September 26, 2022

‘വരിശ്’ എന്ന ചിത്രത്തിലാണ് സൂപ്പർ താരം വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിന് ശേഷം വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും താരം അഭിനയിക്കുന്നത്. ലോകേഷിൻറെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാവുന്ന ചിത്രമാവും ഇതെന്നാണ് സൂചന. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലാണ്. കമൽ ഹാസൻ, സൂര്യ, കാർത്തി അടക്കമുള്ള വമ്പൻ താരങ്ങളൊക്കെ ഈ യൂണിവേഴ്‌സിന്റെ ഭാഗമായിട്ടുള്ള താരങ്ങളാണ്. ഇവർക്കൊപ്പം വിജയി കൂടി എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

എന്നാൽ ലോകേഷിന്റെ ചിത്രത്തിന് ശേഷമുള്ള വിജയ് ചിത്രത്തെ പറ്റി അറിഞ്ഞതിനെ ആവേശത്തിലാണ് ഇപ്പോൾ വിജയ് ആരാധകർ. ഷാരൂഖ് ഖാന്റെ ജവാന് ശേഷം ഹിറ്റ് സംവിധായകൻ അറ്റ്ലീ വിജയിക്കൊപ്പം വീണ്ടുമൊരു ചിത്രത്തിനായി കൈകോർക്കുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 300 കോടി ബജറ്റിലാണ് ഈ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം ‘ദളപതി 67’ എന്നാണ് വിജയിയുടെ ലോകേഷ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. അധികം വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. സൂപ്പർ ഹിറ്റായ മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read More: നയൻതാരയുടെ ജീവിതവും വിവാഹവും; ഡോക്യുമെന്ററി ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

കൊവിഡിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ലോകേഷ് സംവിധാനം ചെയ്‌ത കമൽ ഹാസന്റെ ‘വിക്രം.’ പ്രതിസന്ധിയിലായിരുന്ന തിയേറ്റർ വ്യവസായത്തിന് ഒരു പുതിയ ഉണർവാണ് വിക്രം നൽകിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’ പല ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെയും വിക്രത്തിന്റെ ബോക്‌സോഫീസ് തേരോട്ടം ബാധിച്ചിരുന്നു.

Story Highlights: Vijay pan indian film budget 300 crores