ഹിന്ദിയിലെ ‘കറുപ്പ് വെള്ളൈ..’; വിക്രം വേദയിലെ പുതിയ ഗാനമെത്തി…

September 26, 2022

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം വേദ.’ വമ്പൻ ഹിറ്റായ തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. തമിഴിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായിരുന്നു വിക്രം വേദ. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ചിത്രത്തിൽ വിജയ് സേതുപതിയും മാധവനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തു വന്നിരിക്കുകയാണ്. തമിഴിൽ ഹിറ്റായ “കറുപ്പു വെള്ളൈ” ഗാനത്തിന്റെ ഹിന്ദി പതിപ്പാണിത്.

നൂറിലധികം രാജ്യങ്ങളിലാണ് വിക്രം വേദ റിലീസ് ചെയ്യുന്നത്. ഇതൊരു റെക്കോർഡാണ്. സെപ്റ്റംബർ 30 ന് തന്നെ ചിത്രം ലോകമെങ്ങും റിലീസിനെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.നേരത്തെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. നടൻ ഹൃത്വിക് റോഷൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം പങ്കുവെച്ചത്. സംവിധായകരുടെ ഒപ്പമുള്ള ഹൃത്വിക് റോഷന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Read More: “ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല..”; അവാർഡ് ദാന വേദിയിൽ ശബ്‌ദമിടറി വാക്കുകൾ പൂർത്തിയാക്കാനാവാതെ നടൻ ജോജു ജോർജ്

അതേ സമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story Highlights: Vikram vedha new song released