റിലീസ് ചെയ്യുന്നത് നൂറിലധികം രാജ്യങ്ങളിൽ; ‘വിക്രം വേദ’യിൽ പ്രതീക്ഷയർപ്പിച്ച് ബോളിവുഡ്…

September 15, 2022

വലിയ പ്രതീക്ഷയോടെയാണ് ഹിന്ദി വിക്രം വേദ പ്രദർശനത്തിനൊരുങ്ങുന്നത്. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ‘വിക്രം വേദ’ തമിഴിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയും മാധവനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നൂറിലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതൊരു റെക്കോർഡാണ്. സെപ്റ്റംബർ 30 ന് തന്നെ ചിത്രം ലോകമെങ്ങും റിലീസിനെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

നേരത്തെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. നടൻ ഹൃത്വിക് റോഷൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം പങ്കുവെച്ചത്. സംവിധായകരുടെ ഒപ്പമുള്ള ഹൃത്വിക് റോഷന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Read More: സഞ്ജയ് ഗാന്ധിയായി മലയാളികളുടെ സ്വന്തം ‘കുപ്പി’- കങ്കണയ്ക്കൊപ്പം വേഷമിടാൻ വിശാഖ് നായർ

അതേ സമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story Highlights: Vikram vedha releasing in more than 100 countries