മോണാലിസ ഇന്ത്യക്കാരി ആയിരുന്നെങ്കിൽ..- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ
ലോകത്തിലെ എല്ലാ ഐക്കണിക് പെയിന്റിംഗുകളുടെയും കണക്കെടുത്താൽ തീർച്ചയായും മോണാലിസ ഒന്നാമതുണ്ടാകും. പതിനാറാം നൂറ്റാണ്ടിൽ പ്രശസ്ത ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചി വരച്ച ഈ മാസ്റ്റർപീസ് എക്കാലത്തെയും ഏറ്റവും കൂടുതൽ തിരയപ്പെട്ട സൃഷ്ടിയായി തുടരുന്നു. മോണാലിസയുടെ രൂപത്തിന് പലവിധ ഭാവങ്ങൾ പലപ്പോഴും ചിത്രകാരന്മാർ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധേയമാകുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജീവിച്ചിരുന്ന മോണാലിസ എങ്ങനെയായിരിക്കും എന്നതാണ്.
Mona Lisa as "Lisa Mol" of Kerala pic.twitter.com/HNCxzSzeuP
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
പൂജ സാങ്വാൻ എന്ന ട്വിറ്റർ ഉപയോക്താവ് അത്തരത്തിലുള്ള ചില രസകരമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ദക്ഷിണ ഡൽഹിയിൽ നിന്നുള്ള ഒരു സ്ത്രീയുടെ വേഷം ധരിച്ച മൊണാലിസയിൽ നിന്നാണ് ത്രെഡ് ആരംഭിക്കുന്നത്. “ലിസ മൗസി” എന്ന് പേരുനല്കി കമ്മലുകളും ബ്രാൻഡഡ് ബാഗും തലയിൽ സൺഗ്ലാസും വെച്ച് മനോഹരമായ സാരിയും ധരിച്ചിരിക്കുന്ന മോണാലിസയെ കാണാൻ സാധിക്കും. “മൊണാലിസ ജനിച്ചത് സൗത്ത് ഡൽഹിയിൽ ആണെങ്കിൽ അവൾ ‘ലിസ മൗസി’ ആയിരിക്കും”, അടിക്കുറിപ്പ് ഇങ്ങനെ.
Thread
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
If Mona Lisa born in South Delhi she would be "Lisa Mausi" pic.twitter.com/qUfdX76n70
ലിസ തായ്, ലിസാ ദേവി, മഹാറാണി ലിസ, ഷോണാലിസ, ലിസ മോൾ, ലിസ ബൊമ്മ എന്നിങ്ങനെ പേരുനൽകി മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ, കൊൽക്കത്ത, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മൊണാലിസയുടെ വേഷവിധാനവും ഈ ത്രെഡിൽ ഉണ്ടായിരുന്നു. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ ചിരി പടർത്തുകയാണ്.
Story highlights- Woman imagines Mona Lisa from different states in India