അഹാനയുടെ ഇരുപത്തിയേഴാം പിറന്നാളാഘോഷം; ഒന്നാം പിറന്നാളിന്റെ ഓർമ്മകൾ പുനസൃഷ്ടിച്ച് താരം

October 15, 2022

സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന കൃഷ്‌ണ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായ അഹാന രാജീവ് രവി സംവിധാനം ചെയ്‌ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിക്ക് വലിയ ആരാധക വൃന്ദമാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോൾ അഹാനയുടെ ഇരുപത്തിയേഴാം പിറന്നാൾ ദിന ആഘോഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ രസകരമായ ഒരു പുനരാവിഷ്ക്കരണമാണ് താരം നടത്തിയത്. തന്റെ ഒന്നാം പിറന്നാൾ പുനസൃഷ്ടിക്കുകയായിരുന്നു അഹാന. ആദ്യ പിറന്നാളിന് മുറിച്ച അതേ കേക്ക് തന്നെയാണ് വീണ്ടും വാങ്ങിയതെന്ന് പറയുകയാണ് താരം. പിറന്നാളിന്റെ ചിത്രങ്ങളും വിഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ അഹാനയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ നടൻ ദുൽഖർ സൽമാൻ പങ്കുവെച്ചിരുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഗീതിക എന്ന കഥാപാത്രമായാണ് അഹാന എത്തുന്നത്. സജീവ് നായർ എന്ന കഥാപാത്രമായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. വിവാഹവേഷത്തിൽ അടിനടന്ന ലക്ഷണങ്ങളുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

Story Highlights: Ahana recreates first birthday memories