സെറ്റിലെ ആദ്യ ദിവസവും അവസാന ദിനവും- ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യലക്ഷ്മി. നിരവധി സിനിമകളിൽ സജീവമായ നടി ‘അമ്മു’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് അമ്മു ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ, സിനിമക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്ന വേളയിൽ സെറ്റിലെ അനുഭവങ്ങൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടി.
ആദ്യ ദിവസം മുതൽ അവസാന ദിവസം വരെയുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന ചിത്രം ഗാർഹിക പീഡനത്തിന് ഇരയായ ഒരു യുവതിയെ ചുറ്റിപ്പറ്റിയാണ്.
അമ്മു എന്ന സിനിമയുടെ ഇതിവൃത്തം വളരെ ലളിതമാണ്. പുരുഷാധിപത്യ മൂല്യങ്ങൾക്ക് വിധേയയായ ഒരു യുവതി, ഭർത്താവിൽനിന്ന് ശാരീരിക പീഡനം നേരിടുന്നു. നവീൻ ചന്ദ്രയാണ് ഐശ്വര്യയുടെ ഭർത്താവായി വേഷമിടുന്നത്. ഇയാൾ ഒരു പോലീസുകാരനാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അധികാര ദുർവിനിയോഗത്തിന് പേരുകേട്ടതാണ് ഈ പോലീസുകാരൻ. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
ചാരുകേഷ് ശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് കല്യാൺ സുബ്രഹ്മണ്യവും കാർത്തെകേയൻ സന്താനവും ചേർന്നാണ്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പ്രദർശിപ്പിച്ചുതുടങ്ങി. തന്നെ അടിച്ചമർത്തുന്നവനെതിരേ നിലപാടെടുക്കാൻ പഠിക്കുന്ന അമ്മുവിന്റെ സിനിമയിലെ യാത്ര കാഴ്ചക്കാരെ ആവേശഭരിതരാക്കുകയും അതിന്റെ വെളിപാടും പ്രസക്തവുമായ നാടകത്തിലൂടെ നീങ്ങുകയും ചെയ്യും എന്നാണ് എഴുത്തുകാരനും സംവിധായകനുമായ ചാരുകേഷ് ശേഖർ സിനിമയുടെ പ്രഖ്യാപനസമയത്ത് പറഞ്ഞത്.
Read Also: “ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇത് വരെ എത്തിയത്..”; ആവേശമുണർത്തി പൃഥ്വിരാജിന്റെ കാപ്പയുടെ ടീസറെത്തി
അതേസമയം, പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
Story highlights- aiswarya lakshmi about ammu movie