ശക്തമായ പ്രമേയവുമായി ഐശ്വര്യ ലക്ഷ്മി നായികയായ ‘അമ്മു’- ട്രെയ്‌ലർ
പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ, അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ ‘അമ്മു’ എന്ന ചിത്രമാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ എത്തി. ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന ചിത്രം ഗാർഹിക പീഡനത്തിന് ഇരയായ ഒരു യുവതിയെ ചുറ്റിപ്പറ്റിയാണ്.
അമ്മു എന്ന സിനിമയുടെ ഇതിവൃത്തം വളരെ ലളിതമാണ്. പുരുഷാധിപത്യ മൂല്യങ്ങൾക്ക് വിധേയയായ ഒരു യുവതി, ഭർത്താവിൽനിന്ന് ശാരീരിക പീഡനം നേരിടുന്നു. നവീൻ ചന്ദ്രയാണ് ഐശ്വര്യയുടെ ഭർത്താവായി വേഷമിടുന്നത്. ഇയാൾ ഒരു പോലീസുകാരനാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അധികാര ദുർവിനിയോഗത്തിന് പേരുകേട്ടതാണ് ഈ പോലീസുകാരൻ. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
ചാരുകേഷ് ശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് കല്യാൺ സുബ്രഹ്മണ്യവും കാർത്തെകേയൻ സന്താനവും ചേർന്നാണ്. ചിത്രം ഒക്‌ടോബർ 19 ന് ആമസോൺ പ്രൈം വീഡിയോയിൽ ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പ്രദർശിപ്പിക്കും. അമ്മു എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. തന്നെ അടിച്ചമർത്തുന്നവനെതിരേ നിലപാടെടുക്കാൻ പഠിക്കുന്ന അമ്മുവിന്റെ സിനിമയിലെ യാത്ര കാഴ്ചക്കാരെ ആവേശഭരിതരാക്കുകയും അതിന്റെ വെളിപാടും പ്രസക്തവുമായ നാടകത്തിലൂടെ നീങ്ങുകയും ചെയ്യും എന്നാണ് എഴുത്തുകാരനും സംവിധായകനുമായ ചാരുകേഷ് ശേഖർ സിനിമയുടെ പ്രഖ്യാപനസമയത്ത് പറഞ്ഞത്.
Story highlights- ammu trailer