പ്രണയ നായികയായി അനിഖ സുരേന്ദ്രൻ- ‘ഓ മൈ ഡാർലിംഗ്’ പോസ്റ്റർ ശ്രദ്ധനേടുന്നു

October 17, 2022

മലയാളസിനിമയിൽ ബാലതാരമായി എത്തിയ അനിഖ സുരേന്ദ്രൻ, ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. നവാഗതനായ ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിഖ സുരേന്ദ്രൻ പ്രധാന വേഷത്തിൽ എത്തുമ്പോൾ മുകേഷ്, ലെന, വിജയരാഘവൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, നന്ദു എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ രസകരമായ പോസ്റ്റർ ശ്രദ്ധനേടുകയാണ്. ആദ്യമായാണ് യുവനടി അനിഖ സുരേന്ദ്രൻ ഒരു സിനിമയിൽ മുഖ്യവേഷത്തിലെത്തുന്നത്. മാത്യു തോമസും നസ്‌ലനും അഭിനയിച്ച ‘ജോ & ജോ’ എന്ന കോമഡി എന്റർടെയ്‌നർ ചിത്രത്തിലൂടെ അഭിനയ പ്രതിഭ തെളിയിച്ച നടൻ മെൽവിന്റെ രണ്ടാം ചിത്രം കൂടിയാണിത്. ഇതുവരെ പറയാത്ത വ്യത്യസ്തവും അതുല്യവുമായ പ്രണയകഥയാണ് ‘ഓ മൈ ഡാർലിംഗ്’ പറയുന്നത്. പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്.

Read Also: “ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

നവാഗതനായ ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡാർലിംഗ്’ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. വിജീഷ് പിള്ളയെ ക്രിയേറ്റീവ് ഡയറക്ടറായി തിരഞ്ഞെടുത്തു, അൻസാർ ഷായാണ് ഈ റൊമാന്റിക് എന്റർടെയ്‌നറിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു.

Story highlights- anikha surendran first movie as lead ‘ oh my darling’ poster