റോഷാക്കിലെ വില്ലൻ ഇതാണ്- മുഖംമൂടിക്കാരനെ പരിചയപ്പെടുത്തി മമ്മൂട്ടി

October 12, 2022

‘കെട്ടിയോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്’. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ മുഖംമൂടിക്കാരനെ ആളുകൾക്ക് പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി. ആസിഫ് അലി ആണ് ദിലീപ് എന്ന കഥാപാത്രമായി എത്തിയത്.

സംവിധായകൻ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന സംശയാസ്പദമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഇബ്ലിസ്’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ സമീർ അബ്ദുൾ ആണ് ‘റോഷാക്കി’ന്റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ എഡിറ്റിംഗ് വിഭാഗം കിരൺ ദാസാണ്. മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

Read Also: “നന്ദി പറയേണ്ടത് മമ്മൂക്ക എന്ന മഹാമനുഷ്യനോട്‌, ഈ ധൈര്യത്തിന്..”; റോഷാക്കിനെ പറ്റിയുള്ള ആന്റോ ജോസഫിന്റെ കുറിപ്പ് വൈറലാവുന്നു

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള യുവതാരങ്ങളിൽ ഒരാളാണ് ആസിഫ് അലി. കൊത്ത്, വിൽപ്പന, നാലാം തൂണ്, മഹേഷും മാരുതിയും തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം കൂമനിലൂടെ ആസിഫ് അലിയും ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുന്നു.

Story highlights- asif ali as dileep in Rorschach