ഈ പാട്ട് ഇങ്ങനെയല്ലല്ലോ..?; ഭാവയാമിയെ കുഴപ്പിച്ച് ജഡ്‌ജസ്- രസികൻ വിഡിയോ

October 14, 2022

കൂടുതൽ പകിട്ടോടെ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസൺ തുടക്കമായിരിക്കുകയാണ്.രസകരമായ വിശേഷങ്ങളും മനോഹരമായ ആലാപനവുംകൊണ്ട് മനസുകവരുന്ന കുഞ്ഞു പാട്ടുകാരാണ് വേദിയിലേക്ക് എത്തിയിരിക്കുന്നത്. പാട്ടുവേദിയിൽ കുറുമ്പുകൊണ്ട് താരമാകുകയാണ് ഭാവയാമി എന്ന മിടുക്കി. രസകരമായ മറുപടികളാണ് ഭാവയാമിയെ പ്രിയങ്കരിയാക്കുന്നത്.

ഉണ്ണികളേ ഒരു കഥപറയാം എന്ന പാട്ടുമായാണ് ഭാവയാമി വേദിയിലേക്ക് എത്തിയത്. എന്നാൽ, ജഡ്‌ജസും അതിഥിയായി എത്തിയ നാദിര്ഷയും ചേർന്ന് കുറുമ്പിയെ ഒന്നു കുഴപ്പിച്ചു. ഈ പാട്ട് മാപ്പിള പാട്ട് ആണെന്നും ഇങ്ങനെയല്ല പാടേണ്ടതെന്നും എല്ലാവരും ചേർന്ന് പറഞ്ഞതോടെ ഭാവയാമി ആകെ കൺഫ്യൂഷനിൽ ആയി. എങ്കിലും വിട്ടുകൊടുത്തില്ല. രസകരമായി തർക്കിച്ചുകൊണ്ട് ഈ കുഞ്ഞു മിടുക്കി മനം കവരുന്നു.

ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രസാദിന്റെ മകളാണ് ഭാവയാമി, വേദിയിൽ ഗാനം ആലപിക്കുന്ന കുരുന്ന് വേദിയിലെ വിധികർത്താക്കളെ പോലും ഞെട്ടിക്കുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ മൂന്നാം സീസണിൽ എത്തിനിൽക്കുകയാണ്.

Read Also: ഉറക്കം വന്നാൽ പിന്നെന്ത് കല്യാണം; രസകരമായ ഒരു വിവാഹ രംഗം-വിഡിയോ

ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, അനുരാധ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights- bhavayami’s top singer performance