ഗർഭിണിയായ സബ് ഇൻസ്പെക്ടർക്ക് സ്റ്റേഷനിൽ ബേബി ഷവർ ഒരുക്കി പോലീസുകാർ..
ആഘോഷങ്ങളിലേക്ക് ആളുകൾ ചേക്കേറുമ്പോൾ അവരുടെ സുരക്ഷയും നാടിന് കാവലൊരുക്കിയും സ്വന്തം സന്തോഷങ്ങൾ മാറ്റിവയ്ക്കുന്നവരാണ് പോലീസുകാർ. പലപ്പോഴും വ്യക്തിപരമായ സന്തോഷങ്ങൾപോലും പങ്കുവയ്ക്കാൻ അവർക്ക് സാധിച്ചെന്നു വരില്ല. അങ്ങനെയൊരു സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ്
മധ്യപ്രദേശിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന ഹൃദയസ്പർശിയായ ഒരു സംഭവം. ഭോപ്പാലിലെ ഒരു പോലീസ് സ്റ്റേഷനിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ പ്രസവാവധിക്ക് പോകുന്നതിന് മുമ്പ് ബേബി ഷവറൊരുക്കിയിരിക്കുകയാണ് സഹപ്രവർത്തകർ.
മറ്റെവിടെയുമല്ല, പോലീസ് സ്റ്റേഷനിൽ തന്നെയാണ് ആഘോഷങ്ങൾ ഒരുക്കിയത്. സബ് ഇൻസ്പെക്ടർ കരിഷ്മ രജാവതാണ് പ്രസവാവധിക്ക് പോയത്. ചുവന്ന പരമ്പരാഗത ഷാളോക്കെ അണിയിച്ച് ബേബി ഷവറിന്റെ ചടങ്ങുകൾ പൂർത്തിയാക്കിയത് പോലീസ് സ്റ്റേഷനിലെ വനിതാ എസ്എച്ച്ഒയാണ്. വനിതാ സബ് ഇൻസ്പെക്ടറുടെ അമ്മയുടെയും സ്ഥാനത്ത് നിന്നതും സഹപ്രവർത്തകരായ മുതിർന്ന പോലീസുകാരാണ്. ആഘോഷത്തിനായി പോലീസ് സ്റ്റേഷൻ മുഴുവൻ പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു.
ഗ്വാളിയോർ സ്വദേശിയായ രജാവത് സഹപ്രവർത്തകർ ഒരുക്കിയ സർപ്രൈസിൽ ഞെട്ടിയെന്നും പറയാം. ചിത്രങ്ങളിൽ നിറപുഞ്ചിരിയോടെ യുവതിയെ കാണാം.അതേസമയം, ഒരു വനിതാ കോൺസ്റ്റബിളിന്റെ വിവാഹത്തിന് ലീവ് ലഭിക്കാത്തതിനാൽ, പോലീസ് സ്റ്റേഷനിൽ തന്നെ ഹൽദി നടത്തിയ സഹപ്രവർത്തകരുടെ വിഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു. കൊവിഡ് സമയത്തായിരുന്നു ഇത്.
Read Also: മനംനിറയെ ദീപാവലി ആഘോഷം; കൈനിറയെ ഓഫറുകളുമായി മൈജി ധം ധമാക്ക മെഗാ സെയില്
രാജസ്ഥാനിൽ കൊവിഡ് കേസുകൾക്കും നിയന്ത്രണങ്ങൾക്കുമിടയിൽ, കോത്വാലി പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ ആശാ റോത്തിന് ഡ്യൂട്ടിയിൽ നിന്ന് നീണ്ട അവധി വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ചില്ല. കോത്വാലി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാർ സ്റ്റേഷൻ പരിസരത്ത് അവരുടെ സഹപ്രവർത്തകയ്ക്ക് മഞ്ഞൾ പുരട്ടി ഹൽദി ആഘോഷിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. ചടങ്ങിൽ പരമ്പരാഗത ഗാനങ്ങളും പോലീസ് ഉദ്യോഗസ്ഥർ ആലപിച്ചു.
Story highlights- Cops organise baby shower for pregnant sub inspector