മൂന്നാം സീസണിലെ ആദ്യ ഗോൾഡൻ ക്രൗൺ നേടി സിദ്നാൻ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് വിധികർത്താക്കൾ

October 17, 2022

അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലെത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

ഇപ്പോൾ മൂന്നാം സീസണിലെ ആദ്യ ഗോൾഡൻ ക്രൗൺ നേടിയിരിക്കുകയാണ് കുഞ്ഞു ഗായകനായ സിദ്നാൻ. അമ്പരപ്പിക്കുന്ന ആലാപന മികവാണ് ഈ കൊച്ചു ഗായകൻ വേദിയിൽ കാഴ്ച്ചവെച്ചത്. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ “പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക..” എന്ന് തുടങ്ങുന്ന ഗാനമാണ് സിദ്നാൻ വേദിയിൽ ആലപിച്ചത്. അമ്പരപ്പിക്കുന്ന മികവോടെ കുഞ്ഞു ഗായകൻ പാടി തീർന്നപ്പോഴേക്കും എഴുന്നേറ്റ് നിന്നാണ് വിധികർത്താക്കൾ കൈയടിച്ചത്. തീർത്തും അവിശ്വനീയമായ പ്രകടനമാണ് സിദ്നാൻ കാഴ്ച്ചവെച്ചതെന്നാണ് ജഡ്‌ജസ് ഒന്നടങ്കം പറഞ്ഞത്.

മികച്ച ആലാപനത്തിനൊപ്പം കളി ചിരി തമാശകളും നിറയുകയാണ് വേദിയിൽ. കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.

Read More: ‘പോലീസുകാർ വരെ ലെമൺ ടീ ചോദിച്ചു..’- വൈറൽ ഡയലോഗിനെക്കുറിച്ച് നടൻ ബാല

Story Highlights: First golden crown of top singer 3