കസേരകളിക്ക് മണിയടിച്ചതാണ്, അംഗനവാടി വിട്ടതല്ല..; ചിരിപടർത്തി ഒരു കൂട്ടയോട്ടം
സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാറുള്ളതാണ് കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങളും വിഡിയോകളും. നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ നിഷ്കളങ്കവും ചിരി പടർത്തുന്നതുമായ ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഒരുകൂട്ടം അംഗൻവാടി വിദ്യാർത്ഥികളായ കുരുന്നുകൾ കസേരകളിക്കാനായി വട്ടംകൂടി നിൽക്കുകയാണ്. മണിയടിക്കുമ്പോൾ കസേരയ്ക്ക് ചുറ്റും ഓടണമെന്നാണ്. എന്നാൽ മണിയടികേട്ടതേ കുട്ടികൾ നാലുപാടും ചിതറി ഓടി. പിന്നെയതൊരു കൂട്ടയോട്ടമായി. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ‘അംഗനവാടി വിട്ടതല്ല മക്കളെ.. കസേരകളി ആണ്..ഇങ്ങോട്ട് വാ’- എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്.
Read Also: “ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇത് വരെ എത്തിയത്..”; ആവേശമുണർത്തി പൃഥ്വിരാജിന്റെ കാപ്പയുടെ ടീസറെത്തി
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
Story highlights- funny kids game