മൈക്കിൾ ജാക്സൺ ഗാനത്തിന് ചുവടുവെച്ച് ഷാഹിദ് കപൂറും സഹോദരനും- വിഡിയോ

October 1, 2022

ബോളിവുഡ് സഹോദരങ്ങളായ ഷാഹിദ് കപൂറും ഇഷാൻ ഖട്ടറും അടുത്ത സൗഹൃദം പുലർത്തുന്നവരുമാണ്. ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, മൈക്കിൾ ജാക്‌സന്റെ ഐക്കണിക് ഗാനമായ ‘സ്മൂത്ത് ക്രിമിനൽ’ ഗാനത്തിന് ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കിട്ടുകൊണ്ട് ഷാഹിദ് എഴുതി, “എംജെയും പിജെയും!” ‘. ജമ്മാ ജമ്മ പൈജാമ,,’ എന്നാണ് ഇഷാൻ ഖട്ടർ വിഡിയോയിൽ കമന്റ് ചെയ്തത്.ഇരുവർക്കുമൊപ്പം വിഡിയോയിൽ ‘അമ്മ നെലിമയുമുണ്ട്.

മുൻപ് ഷാഹിദ് കപൂറിന്റെ ഭാര്യ മിറാ രാജ്പുതിന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികത്തിൽ ഷാഹിദും ഇഷാനും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. സഹോദരന്മാർ ‘രൂപ് തേരാ മസ്താന’ ഗാനത്തിന് നൃത്തം ചെയ്യുന്നത് വൈറലായി മാറിയിരുന്നു.അതേസമയം, ഷാഹിദ് ഇപ്പോൾ തന്റെ ആദ്യ വെബ് പ്രോജക്റ്റ് ‘ഫാർസി’യിൽ പ്രവർത്തിക്കുകയാണ്.

Read also: ലോകമലയാളികൾക്ക് പാട്ടിന്റെ പൂക്കാലമൊരുക്കാൻ ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3’- ഞായറാഴ്ച ഉദ്‌ഘാടനരാവ് കാണാം

ഷാഹിദ് തന്റെ മുത്തച്ഛന്റെ പ്രിന്റിംഗ് പ്രസിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു കലാകാരനെയാണ് അവതരിപ്പിക്കുന്നത്. യുദ്ധചിത്രമായ പിപ്പയിലും ഹൊറർ കോമഡി ചിത്രമായ ഫോൺ ഭൂതിലുമാണ് ഇഷാൻ അടുത്തതായി അഭിനയിക്കുന്നത്.

Story highlights- ishan khattar and shahid kapoor dance