‘കാതൽ- ദി കോർ’ തുടക്കമായി; അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി

October 20, 2022

മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. ചിത്രം പൂജാ ചടങ്ങുകളോടെ ആരംഭിച്ചിരിയ്ക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തുന്നത്. സിനിമയുടെ പൂജ ചിത്രങ്ങൾ മമ്മൂട്ടി പങ്കുവെച്ചിരുന്നു.

അതേസമയം, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന റിയലിസ്റ്റിക് ഡ്രാമ ചിത്രത്തിലൂടെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചതിനാൽ ‘കാതൽ – ദി കോർ’ പ്രേക്ഷകർക്കിടയിൽ ഉയർന്ന പ്രതീക്ഷയിലാണ്. മമ്മൂട്ടി, തമിഴ് താരം ജ്യോതിക എന്നിവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ പ്രകടനം ചിത്രം പുറത്തെടുക്കുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.

Read Also: ‘ചെന്നൈയിൽ ചെന്നാൽ രൺവീർ സിംഗ്, മുംബൈയിൽ പോയാൽ രൺബീർ കപൂർ; സച്ചിന്റെ കാര്യം എനിക്കറിയില്ലാരുന്നു’- രസികൻ വെളിപ്പെടുത്തലുമായി ശിവാംഗി കൃഷ്ണകുമാർ

സംവിധായകൻ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദ കോർ’ തിരക്കഥ രചിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്. മാത്യൂസ് പുളിക്കൻ സംഗീതസംവിധാനവും കലാവിഭാഗം ഷാജി നടുവിൽ നിർവഹിക്കുന്നു. അതേസമയം, മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ‘റോഷാക്ക്’ പ്രേക്ഷകരിൽ നിന്ന് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

Story highlights- ‘Kaathal – The Core’ begins with a pooja function