‘ചെന്നൈയിൽ ചെന്നാൽ രൺവീർ സിംഗ്, മുംബൈയിൽ പോയാൽ രൺബീർ കപൂർ; സച്ചിന്റെ കാര്യം എനിക്കറിയില്ലാരുന്നു’- രസികൻ വെളിപ്പെടുത്തലുമായി ശിവാംഗി കൃഷ്ണകുമാർ

October 20, 2022

‘കുക്ക് വിത്ത് കോമാളി’ എന്ന തമിഴ് ചാനൽ പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ശിവാംഗി കൃഷ്ണകുമാർ. ഗായികയായ ശിവാംഗി ഒരു കൊമേഡിയൻ എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയയാണ്. പ്രശസ്ത ഗായകരായ ബിന്നി , കൃഷ്ണകുമാർ ദമ്പതികളുടെ മകളാണ് ശിവാംഗി. തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ശിവാംഗി, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ഫിനാലെ വേദിയിലൂടെ മലയാളികൾക്ക് മുന്നിലേക്കും എത്തിയിരുന്നു.

വേദിയിൽ എത്തിയ ശിവാംഗി അമ്മയായ ബിന്നി കൃഷ്ണകുമാറിനെ കുറിച്ച് രസകരമായ ചില വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്. ബിന്നിക്ക് ക്രിക്കറ്റ് താരം സച്ചിനോടുള്ള ആരാധനയെകുറിച്ച് മറ്റുവിധികർത്താക്കളായ എം ജി ശ്രീകുമാറും എം ജയചന്ദ്രനും ചോദിക്കുമ്പോൾ അതെനിക്ക് അറിയില്ലായിരുന്നു എന്നും ചെന്നൈയിൽ ചെന്നാൽ രൺവീർ സിംഗ്, മുംബൈയിൽ പോയാൽ രൺബീർ കപൂർ എന്നിങ്ങനെയാണ് അമ്മയുടെ ആരാധന എന്നും ശിവാംഗി പറയുന്നു. വളരെ രസകരമാണ് ഈ സംസാരം.

അതേസമയം, അഭിനേത്രി കൂടിയാണ് ശിവാംഗി. ഡോൺ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്കും ചുവടുവെച്ചുകഴിഞ്ഞു. അതേസമയം, 1989-ൽ കലാതിലകപട്ടം നേടിയ ബിന്നി കൃഷ്ണകുമാർ ഒരു സംഗീത കുടുംബത്തിൽ നിന്നാണ്. സഹോദരൻ വയലിൻ അധ്യാപകനാണ്. ബിന്നിയുടെ മൂന്ന് സഹോദരിമാരും സംഗീത അധ്യാപകരാണ്. കർണാടക സംഗീതം, പാരായണം, നൃത്തം, മോണോആക്ട് എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്ന ബിന്നി തൊടുപുഴ സ്റ്റാർ എന്നാണ് അറിയപ്പെട്ടിരുന്നത്.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

സംഗീത ലോകത്തെ ശ്രദ്ധേയ ദമ്പതികളാണ് കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും. സൂര്യ ഫെസ്റ്റിവലിലെയും നവരാത്രി ആഘോഷങ്ങളിലെയും സജീവ സാന്നിധ്യമായ ഇവർ പിന്നണി ഗാനരംഗത്തും ശ്രദ്ധേയരാണ്. മകൾ ശിവാംഗിയും സംഗീത ലോകത്തെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്.

Story highlights- shivangi krishnakumar about mother