ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘വിക്രം’ സിനിമയ്ക്ക് ഹൗസ്‌ഫുൾ പ്രദർശനം!
കമൽഹാസൻ നായകനായി തിയേറ്ററുകളിൽ എത്തിയ ‘വിക്രം’ ഈ വർഷം ബോക്സ് ഓഫീസിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളിലൊന്നായി മാറി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 100 ദിവസത്തിലധികം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്ന ചിത്രം ഇപ്പോൾ ഒന്നിലധികം ഓടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. അടുത്തിടെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കമൽഹാസന്റെ ‘വിക്രം’ പ്രദര്ശിപ്പിക്കുന്നുവെന്ന വാർത്തയും ശ്രദ്ധേയമായിരുന്നു. ചിത്രം അവിടെ ഹൗസ്ഫുൾ ആയി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
202ലെ 27-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഓപ്പൺ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ കമൽഹാസൻ നായകനായ ‘വിക്രം’ ഔദ്യോഗികമായി തിരഞ്ഞെടുത്തിരുന്നു. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്നലെ ചിത്രം പ്രദർശിപ്പിച്ചു. ദക്ഷിണ കൊറിയയിലെ പ്രേക്ഷകർ കമൽ ഹാസന്റെ ആക്ഷൻ ഡ്രാമ കാണാൻ വളരെയധികം താൽപ്പര്യം കാണിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
House full for #Vikram at the Busan International Film Festival!@RKFI @ikamalhaasan @Dir_Lokesh Yet another feather in your cap ❤️🤗🥰#VikramatBIFF#BusanInternationalFilmFestival pic.twitter.com/Lpl6xuYt9y
— Priyannth RS (@Priyannth) October 7, 2022
Read Also: “ധൈര്യമായി ടിക്കറ്റെടുത്തോളൂ..”; മമ്മൂട്ടി ചിത്രം റോഷാക്കിന് പ്രശംസയുമായി ദുൽഖർ സൽമാൻ
ദക്ഷിണ കൊറിയയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘വിക്രം’ അവാർഡുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. മയക്കുമരുന്നിനെയും മയക്കുമരുന്ന് കച്ചവടക്കാരെയും നശിപ്പിക്കാനുള്ള റോ ഏജന്റിന്റെ രഹസ്യ ദൗത്യമാണ് ‘വിക്രം’. കമൽഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം, ജാഫർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തെ അതിന്റെ തുടർച്ചയിലേക്ക് നയിക്കുന്നതിനായി ക്ലൈമാക്‌സിൽ സൂര്യ ഒരു അതിഥി വേഷം ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നപ്പോൾ ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്തു.
Story highlights- Kamal Haasan’s ‘Vikram’ goes Housefull at Busan International Film Festival