സെറ്റിലെ കുസൃതിക്കാരൻ പയ്യൻ- ‘കിംഗ് ഓഫ് കൊത്ത’ ഷൂട്ടിംഗ് ചിത്രങ്ങളുമായി ദുൽഖർ സൽമാൻ

October 11, 2022

വിവിധ ഭാഷകളിലായി നിരവധി സിനിമകളുമായി തിരക്കിലാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോൾ തന്റെ വരാനിരിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി രാമേശ്വരത്താണ് താരം. ചിത്രം സെപ്തംബർ 26 ന് ചിത്രീകരണം ആരംഭിച്ചിരുന്നു.ഇപ്പോഴിതാ, ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചില ചിത്രങ്ങൾ താരം ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ, ദുൽഖർ സൽമാൻ ഒരു കാഷ്വൽ ബ്ലാക്ക് ടീ ഷർട്ടും ട്രാക്ക് പാന്റും തൊപ്പിയുമായി അലസമായി നടക്കുകയാണ്.

രസകരമായ ക്യാപ്ഷൻ ആണ് ദുൽഖർ ചിത്രത്തിന് നൽകിയിരിക്കുന്നത്. ‘നിങ്ങളുടെ രംഗം നേരത്തെ പൂർത്തിയായികഴിയുമ്പോൾ, ഒരു നിർമ്മാതാവ്/അല്ലെങ്കിൽ വികൃതികാരനായി സെറ്റിൽ ചുറ്റിക്കറങ്ങാം..’. ഒരു ഗ്യാങ്സ്റ്റർ സിനിമയായണ് ചിത്രം എത്തുന്നത്.

അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തുമ്പോൾ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദുൽഖർ സൽമാന്റെ വാക്കുകൾ, “കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾക്കായി സമർപ്പിക്കുന്നു! ഈ സിനിമ പല തരത്തിൽ ഒരു ഹോംകമിംഗ് ആണ്. ഒരിടവേളയ്ക്ക് ശേഷം ഞാൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. എന്റെ സുഹൃത്തിനൊപ്പം ഞാൻ കൈകോർക്കുന്നു! ഇത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്, പക്ഷേ ബ്രാൻഡ് സിനിമകളിലും സിനിമയിലും ഒരു ദശാബ്ദത്തെ അനുഭവം അദ്ദേഹത്തോടൊപ്പം നൽകുന്നു. ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു ചിത്രമാണിത്, അതിന്റെ ആഖ്യാനത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ മികച്ച തിയേറ്റർ അനുഭവം നിങ്ങൾക്കായി കൊണ്ടുവരാൻ എല്ലാ സ്റ്റോപ്പുകളും പിൻവലിക്കുകയാണ്’.

Read Also: ഡയറക്ടർ ഫൈറ്റ് മാസ്റ്ററായി, നിർദേശങ്ങളുമായി മമ്മൂട്ടി; വൈറലായി റോഷാക്കിന്റെ ലൊക്കേഷൻ വിഡിയോ

അതേസമയം, ദുൽഖർ സൽമാൻ നായകനായ ‘സീതാ രാമം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ പ്രശംസ നേടിയിരുന്നു. അമ്പരപ്പിക്കുന്ന പ്രതികരണമാണ് ദുൽഖർ സൽമാന്റെ അഭിനയത്തിനും ലഭിച്ചത്. മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

Story highlights- king of kotha location photos