ചോദ്യങ്ങൾക്കൊക്കെ ഉരുളയ്ക്കുപ്പേരി പോലെയാണ് മറുപടി; പാട്ടുവേദിയിൽ വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് മേധക്കുട്ടി

October 9, 2022

അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

ഇപ്പോൾ പുതിയ സീസണിലെ മത്സരാർത്ഥിയായ മേധ മെഹറിന്റെ പാട്ടും കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. മണിച്ചിത്രത്താഴിന്റെ കഥ പറഞ്ഞാണ് മേധ വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ചത്.

‘നഗരമേ നന്ദി’ എന്ന ചിത്രത്തിലെ “മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍..” എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം ആലപിക്കാനാണ് മേധക്കുട്ടി വേദിയിലെത്തിയത്. എസ്. ജാനകിയമ്മയാണ് മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ ഈ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. കെ. രാഘവൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. ഭാസ്‌ക്കരൻ മാഷാണ്. അതിമനോഹരമായാണ് മേധക്കുട്ടി വേദിയിൽ ഈ ഗാനം ആലപിക്കുന്നത്.

Read More: “ഈ ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..”; പാട്ടുവേദിയിൽ ഒരു മമ്മൂക്ക ഫാൻ

അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Medha meher replies make judges laugh