ചിരൂ, നമ്മുടെ ബ്ലാക്ക് ലേഡി ഇതാ, വീട്ടിലേക്ക് എത്തി- ഉള്ളുതൊട്ട് മേഘ്ന പങ്കുവെച്ച ചിത്രം
മലയാളികളുടെ പ്രിയങ്കരിയാണ് മേഘ്ന. അധികം ചിത്രങ്ങളിൽ ഒന്നും വേഷമിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മാത്രമല്ല, മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സാർജയുടെ മരണത്തിൽ മേഘ്നയുടെ ദുഃഖത്തോടൊപ്പവും എല്ലാവരും പങ്കുചേർന്നു. ചിരഞ്ജീവി മരിക്കുന്ന സമയത്ത് മേഘ്ന ഗർഭിണിയായിരുന്നു. മകന്റെ ജനനവും എല്ലാവരും ആഘോഷമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിൽ സജീവമാകുന്ന മേഘ്ന ഇപ്പോഴിതാ, പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.
‘ചിരുവിന്റെ ബ്ലാക്ക് ലേഡി ഒടുവിൽ വീട്ടിലെത്തി! ഇത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് പ്രകടിപ്പിക്കാൻ കഴിയില്ല… എന്നാൽ ഇത് ലഭിച്ചതിന് ചിരു എങ്ങനെ പ്രതികരിക്കുമെന്ന ചിത്രം എന്റെ മനസ്സിലുണ്ട്! ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു .. ഇത് നിങ്ങൾ ആരാണെന്ന കാര്യത്തിൽ സത്യസന്ധത പുലർത്തുന്നതിന് വേണ്ടിയാണ്! ആളുകൾ നിങ്ങളെ ഓഫ്സ്ക്രീനിൽ കൂടുതൽ സ്നേഹിച്ചു, അതുകൊണ്ടാണ് നിങ്ങൾ ഇത് കൂടുതൽ അർഹിക്കുന്നത്! ഇപ്പോഴും നമുക്ക് ചുറ്റും അത്ഭുതങ്ങൾ നിരന്തരം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക!’- മേഘ്നയുടെ വാക്കുകൾ.
ചിരഞ്ജീവിക്ക് മരണാനന്തര ബഹുമതിയായാണ് ഫിലിംഫെയർ പുരസ്കാരം ലഭിച്ചത്. എല്ലാവരും ആശംസകൾ അറിയിച്ച് രംഗത്തുമെത്തി. ചിരഞ്ജീവി സാർജയുടെ മരണശേഷം ശക്തമായ പിന്തുണയുമായി മേഘ്നയ്ക്കൊപ്പം കുടുംബമുണ്ടായിരുന്നു. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ് സാർജയാണ് മേഘ്നയെ ഈ വിഷമഘട്ടം അതിജീവിക്കാൻ സഹായിച്ചത്. മേഘ്നയുടെ സീമന്ത ചടങ്ങിൽ ചിരഞ്ജീവിയുടെ ചിത്രത്തിന് മുന്നിൽ വിതുമ്പിയ ധ്രുവ് സാർജയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Read Also; ഇത് പ്രകൃതിയുടെ പെയിന്റിംഗ്; സമൂഹമാധ്യമങ്ങളിൽ വൈറലായി പാന്തർ ചാമിലിയന്റെ വിഡിയോ
അപ്രതീക്ഷിതമായാണ് കന്നഡ നടൻ ചിരഞ്ജീവി സാർജ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂൺ ഏഴിനാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ചിരഞ്ജീവി സാർജ മരണമടഞ്ഞത്.
Story highlights- mekhna raj about chiranjeevi’s filmfare award