“ഞാനങ്ങനെയൊന്നും ചോദിച്ചിട്ടില്ല..”; പാട്ടുവേദിയിൽ പൊട്ടിച്ചിരി പടർത്തി കുസൃതിക്കുരുന്ന് മേതികക്കുട്ടി
കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലുണ്ട്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.
കണ്ണൂര് നിന്നുള്ള മേതികയാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ഗായികയും പാട്ടുവേദിയിലെ വിധികർത്താവുമായ ബിന്നി കൃഷ്ണകുമാറും മേതികക്കുട്ടിയും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് വേദിയിൽ ചിരി പടർത്തിയത്.
പുറത്തു വെച്ച് കണ്ടപ്പോൾ ബിന്നിയാന്റി എന്തിനാണ് ഇത്രയും വലിയ പൊട്ട് തൊടുന്നത് എന്ന് മേതികക്കുട്ടി ചോദിച്ചുവെന്നാണ് ഗായിക പറയുന്നത്. എന്നാൽ താൻ അങ്ങനെ ചോദിച്ചില്ലെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. പക്ഷെ പിന്നീട് താൻ അങ്ങനെ ചോദിച്ചിരുന്നുവെന്ന് മേതികക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
മറ്റൊരു എപ്പിസോഡിൽ കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന ഗായകൻ എം.ജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി കരാട്ടെ കാഴ്ച്ച വെച്ചിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Read More: സ്വപ്ന സാക്ഷാത്കാരം- സ്കൈ ഡൈവിംഗ് ചിത്രങ്ങളുമായി നസ്രിയ നസീം
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.
Story Highlights: Methika funny moments