“ജീവിതത്തിലേക്ക് തിരിച്ചു വന്നത് മമ്മൂക്ക കാരണം..”; മമ്മൂട്ടി ചെയ്തു തന്ന സഹായത്തെ പറ്റി മനസ്സ് തുറന്ന് നടി മോളി കണ്ണമാലി
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മോളി കണ്ണമാലി. കുറെയേറെ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് താരം. അമർ അക്ബർ അന്തോണി അടക്കമുള്ള ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ഇപ്പോൾ ജീവിതത്തിലെ ഒരു നിർണായക സമയത്ത് നടൻ മമ്മൂട്ടി തനിക്ക് സഹായവുമായി എത്തിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. രണ്ടാമത്തെ അറ്റാക്ക് വന്നതിന് ശേഷം ആകെ തളർന്ന് പോയെന്നും താൻ മരിച്ചു പോകുമെന്നാണ് എല്ലാവരും കരുതിയതെന്നും പറയുകയാണ് താരം. അങ്ങനെ ഒരവസരത്തിലാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയതെന്ന് ഓർത്തെടുക്കുകയാണ് മോളി.
“എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന് ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന് കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നാണ്. അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്.”- മോളി കണ്ണമാലി പറഞ്ഞു.
Story Highlights: Moli kannamali about help from mammootty