” ഒരുപാട് സന്തോഷം, മൂന്ന് വർഷത്തിന് ശേഷമാണ് എന്റെ സിനിമ തിയേറ്ററിൽ കാണുന്നത്..”; മോൺസ്റ്റർ തിയേറ്ററിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഹണി റോസ്

October 21, 2022

മികച്ച പ്രതികരണമാണ് ഇന്ന് റിലീസ് ചെയ്‌ത മോഹൻലാൽ ചിത്രം മോൺസ്റ്ററിന് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്.

ഇപ്പോൾ ചിത്രം തിയേറ്ററിൽ തന്നെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ഹണി റോസ്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ചിത്രം തിയേറ്ററിൽ കാണുന്നതെന്നും ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ഹണി പറഞ്ഞത്. ഇത്രയും വലിയൊരു കഥാപാത്രം ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

“വളരെ സന്തോഷം. മൂന്ന് വർഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നത്. അതും ഇത്രയും വലിയൊരു കഥാപാത്രം ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നു. മോഹൻലാൽ സാറിനൊപ്പം മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയിട്ടുള്ളൊരു കഥാപാത്രം വേറെയില്ല. മികച്ച രീതിയിൽ പെർഫോം ചെയ്യാനായി എന്ന് വിശ്വസിക്കുന്നു. നന്ദി പറയാനുള്ളത് മോഹൻലാൽ സാറിനോടും വൈശാഖ് സാറിനോടും ആന്റണി ചേട്ടനോടുമാണ്. എല്ലാവരും സിനിമ കാണണം. തീർച്ചയായും സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും. വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ആയിരിക്കും ഇത്”- ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.

Read More: ‘അദ്ദേഹം അഭിനേതാവായിരുന്നില്ലങ്കിൽ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു’- മോഹൻലാലിനെകുറിച്ച് ഷെഫ് പിള്ള

അതേ സമയം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫീൽ ഗുഡ് മൂഡിൽ മുന്നോട്ട് നീങ്ങുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നടൻ മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Story Highlights: Honey rose about watching monster in theatre