തിങ്കളാഴ്ച്ചയ്ക്ക് പുതിയ അംഗീകാരം; ഏറ്റവും മോശം ദിവസമെന്ന് ഗിന്നസ് ലോക റെക്കോർഡ്

October 18, 2022

രസകരമായ ഒരു ലോക റെക്കോർഡിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തിങ്കളാഴ്ച്ച ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് ലോക റെക്കോർഡ്. തിങ്കളാഴ്ച്ചയായ ഇന്നലെ തന്നെയായിരുന്നു പ്രഖ്യാപനമെന്നത് ഏറെ കൗതുകമുണർത്തി.

ശനി, ഞായർ എന്നീ അവധി ദിനങ്ങൾ കഴിഞ്ഞു വരുന്ന പ്രവൃത്തി ദിവസം എന്ന നിലയിൽ സ്‌കൂൾ കാലം തൊട്ട് ആളുകൾക്ക് വലിയ മടുപ്പ് നൽകുന്ന ദിവസമാണ് തിങ്കളാഴ്ച്ച. ജോലിയിൽ കയറുന്നതോട് കൂടി കൂടുതൽ മടുപ്പാണ് ആളുകൾക്ക് തിങ്കളാഴ്ച്ചയോട് തോന്നാറുള്ളത്. ഇപ്പോൾ ഗിന്നസ് ലോക റെക്കോർഡിന്റെ പുറത്തു വന്ന ഈ പ്രഖ്യാപനം തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത് തന്നെയാണെന്ന് പറയുകയാണ് ആളുകൾ.

കൗതുകമുണർത്തുന്ന ഇത്തരം നിരവധി വാർത്തകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുള്ളത്. ഒന്നര മണിക്കൂറത്തേക്ക് ഇൻറർനെറ്റും ഫോണും ഉപയോഗിക്കാത്ത ഒരു ഗ്രാമത്തിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയമായത്. മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ മൊഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമത്തിൽ രാത്രി ഒന്നര മണിക്കൂറത്തേക്ക് ഇന്റർനെറ്റോ ടിവിയോ ഉപയോഗിക്കാൻ കഴിയില്ല.

Read More: ചങ്ങാതിയുടെ ചിതാഭസ്മവുമായി എവറസ്റ് കീഴടക്കാൻ സുഹൃത്തുക്കളുടെ യാത്ര- ‘ ഉഞ്ജയ്’ ട്രെയ്‌ലർ

ഈ സമയം ഡിജിറ്റൽ ഡീടോക്‌സിന് വേണ്ടി അവർ ഉപയോഗിക്കുകയാണ്. ഗ്രാമത്തിൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് ഒരു സൈറൺ മുഴങ്ങും. ആളുകൾക്ക് അവരുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒന്നര മണിക്കൂർ മാറ്റിവെക്കാനുള്ള നിർദ്ദേശമാണ് ഇത്. ഗ്രാമത്തലവനായ വിജയ് മൊഹിതെയാണ് പരീക്ഷണം എന്ന നിലയിൽ ഈ ഡിജിറ്റൽ ഡീടോക്സ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Story Highlights: Monday the worst day of the week according to guinnes world records