സ്വപ്ന സാക്ഷാത്കാരം- സ്കൈ ഡൈവിംഗ് ചിത്രങ്ങളുമായി നസ്രിയ നസീം
നടി നസ്രിയ നസീം ഫഹദ് ഇപ്പോൾ ദുബായിൽ അവധി ആഘോഷത്തിലാണ്. ഏറെനാളായുള്ള ഒരു സ്വപ്നം നടി സാക്ഷാത്കരിച്ചിരിക്കുകയാണ്. സ്കൈ ഡൈവിംഗിൽ ഒരു കൈ പരീക്ഷിച്ച ചിത്രങ്ങൾ നസ്രിയ പങ്കുവയ്ക്കുന്നു. സ്കൈ ഡൈവിംഗ് ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും അത് തന്റെ ജീവിതത്തിലെ ‘സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട’ നിമിഷമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
“അങ്ങനെ സംഭവിച്ചു … ദൈവമേ …..ഇത് സന്തോഷമാണ്.. അക്ഷരാർത്ഥത്തിൽ എന്റെ ദുബായിലേക്ക് വിമാനത്തിൽ നിന്ന് ചാടി… സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും ..’- നസ്രിയ കുറിക്കുന്നു. മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
Dreams do come true 🙈….. and this happened pic.twitter.com/RnS1eWsv3h
— Nazriya Nazim Fahadh (@Nazriya4U_) October 20, 2022
’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലുമാണ് നടി ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്.
read also: “ഓടരുത്, അംഗനവാടി വിട്ടതല്ല മക്കളെ..”; പൊട്ടിച്ചിരി പടർത്തി നിഷ്കളങ്കമായ ഒരു ചിതറിയോട്ടം
അതേസമയം, ‘അണ്ടെ സുന്ദരാനികി’യിൽ സുന്ദർ എന്ന യുവാവായി നാനി എത്തുമ്പോൾ ഷീല തോമസായാണ് നസ്രിയ എത്തുന്നത്. ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദു കുടുംബത്തിലെ അംഗമാണ് സുന്ദർ. ക്രിസ്ത്യൻ പെൺകുട്ടിയായ ഷീലയുമായി സുന്ദർ പ്രണയത്തിലാകുന്നതും ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
Story highlights- Nazriya Nazim goes skydiving in Dubai