‘ജന്മദിനാശംസകൾ പാത്തു കുട്ടാ!’- മകൾക്ക് പതിനെട്ടാം പിറന്നാൾ ആശംസിച്ച് പൂർണിമയും ഇന്ദ്രജിത്തും
‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താര ജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്. ഇപ്പോൾ സംഗീതത്തിൽ കൂടുതൽ മികവുനേടാനായി ലണ്ടനിൽ ഉപരിപഠനത്തിന് പോയിരിക്കുകയാണ് പ്രാർത്ഥന. പിറന്നാൾ ദിനത്തിൽ അന്യനാട്ടിൽ നിൽക്കുമ്പോൾ കേരളത്തിൽ നിന്നും പ്രാർത്ഥനയ്ക്ക് ആശംസാപ്രവാഹമാണ്.
‘അമ്മ പൂർണിമയും അച്ഛൻ ഇന്ദ്രജിത്തും സഹോദരിയുമെല്ലാം പ്രാർത്ഥനയ്ക്ക് ആശംസയുമായി എത്തി. ‘ജന്മദിനാശംസകൾ പാത്തു കുട്ടാ! നീ വിലപ്പെട്ടതാണ്..’ പൂർണിമ കുറിക്കുന്നു. ‘എന്റെ പ്രിയപ്പെട്ട പാത്തുവിന് ജന്മദിനാശംസകൾ..’. പൃഥ്വിരാജ് സുകുമാരനും പ്രാർത്ഥനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.
Read aLSO: തിങ്കളാഴ്ച്ചയ്ക്ക് പുതിയ അംഗീകാരം; ഏറ്റവും മോശം ദിവസമെന്ന് ഗിന്നസ് ലോക റെക്കോർഡ്
ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. മലയാളികളുടെ പ്രിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അധികം സിനിമകളുടെ ഭാഗമൊന്നുമായില്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പൂർണിമയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം ബിസിനസ്സ് രംഗത്തേക്ക് തിരിഞ്ഞ പൂർണിമ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ‘വൈറസ്’ എന്ന ചിത്രത്തിൽ വേഷമിട്ട് തിരിച്ചു വരവ് അറിയിച്ച പൂർണിമ ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും പൂർണിമ സ്വന്തമാക്കി.
Story highlights- prarthana indrajith’s18th birthday