മൂന്നു പതിറ്റാണ്ടിന് ശേഷം രജനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നു

October 13, 2022

ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറാണ് രജനികാന്ത്. നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാലോകം ഭരിക്കുന്ന താരം പ്രമുഖ സംവിധായകരോടൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. രജനികാന്തിന് ഹിറ്റുകൾ സമ്മാനിച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളായ മണിരത്നവുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് താരം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ചിത്രത്തിനായി നടൻ സംവിധായകനുമായി കൈകോർക്കുന്നു.

സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ‘ദർബാർ’ നിർമ്മാതാക്കളുമായി രജനികാന്ത് രണ്ട് സിനിമകളുടെ കരാർ ഒപ്പിട്ടിരുന്നു. 31 വർഷത്തിന് ശേഷം മണിരത്നവുമായി ഒന്നിക്കാൻ താൽപ്പര്യമുള്ളതിനാൽ ‘ദർബാർ’ നിർമ്മാതാക്കൾക്കൊപ്പം മണിരത്നത്തെ അണിനിരത്താനുള്ള പദ്ധതിയിലാണ് നിർമ്മാതാക്കൾ.

Read Also: 11 ദിവസങ്ങൾ കൊണ്ട് 400 കോടി; ബോക്സോഫീസിൽ ചരിത്രം കുറിച്ച് പൊന്നിയിൻ സെൽവൻ

ചിത്രമെത്തുമെന്ന് ഉറപ്പാണെങ്കിലും മണിരത്‌നം ഇതുവരെ ചിത്രത്തിന്റെ തിരക്കഥ വികസിപ്പിച്ചിട്ടില്ല. 2023-ൽ റിലീസ് ചെയ്യാനിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’-ന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയാലുടൻ അദ്ദേഹം തിരക്കഥയിലേക്ക് പ്രവേശിയ്ക്കും. അതുകൊണ്ട് ഔദ്യോഗികമായി മണിരത്‌നവും രജനികാന്തും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ‘പൊന്നിയിൻ സെൽവൻ 2’ ന്റെ റിലീസ് സമയത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- Rajinikanth and Mani Ratnam to reunite after three decades