നാൽപതാം പിറന്നാൾ നിറവിൽ സ്നേഹ- ശ്രദ്ധനേടി ആഘോഷ ചിത്രങ്ങൾ

October 14, 2022

മലയാളികളുടെയും ഇഷ്ടം കവർന്ന പ്രിയനായികയാണ് സ്നേഹ. ഒക്‌ടോബർ 12നായിരുന്നു നടി സ്‌നേഹ തന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ചത്. അഭിനയ ജീവിതത്തിൽ നിന്ന് താരം ഒരു പിൻവാങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ നിരന്തരം സജീവമായ അവർ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവും നടനുമായ പ്രസന്നയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

ഒരു മഴവില്ലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി കുറിക്കുന്നു- ‘ജന്മദിനം ആരംഭിക്കുന്നത് പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിൽ നിന്നാണ്!’. തമിഴിലും, മലയാളത്തിലും, തെലുങ്കിലുമെല്ലാം ഓർത്തുവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച സ്നേഹയ്ക്ക് സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധി ആശംസകളാണ് ലഭിച്ചത്. സ്നേഹയുടെ ഭർത്താവും നടനുമായ പ്രസന്നയും ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 

2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ടു അച്ചമുണ്ടു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പ്രസന്നയും സ്നേഹയും സുഹൃത്തുക്കളായത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2012 ൽ വിവാഹിതരായി. രണ്ടുമക്കളാണ് ഇവർക്ക്. ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ സ്നേഹ പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. മോഹൻലാലിൻറെ നായികയായി ശിക്കാറിലും, മമ്മൂട്ടിയുടെ നായികയായി ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും സ്‌നേഹ വേഷമിട്ടു.

Story highlights- sneha celebrating 40th birthday