ഹിറ്റ് സിനിമയിൽ ശ്രീദേവി ധരിച്ച സാരികൾ ലേലത്തിന്..
അവിസ്മരണീയമായ സിനിമകളിലൂടെ ആരാധകരുടെ മനസ്സിൽ മരിക്കാത്ത നടിയാണ് ശ്രീദേവി. വെള്ളിത്തിരയുടെ പ്രഭാവത്തിൽ നിന്നും പെട്ടെന്നാണ് ശ്രീദേവി വിവാഹശേഷം മറഞ്ഞത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഇംഗ്ലീഷ് വിംഗ്ളീഷ് എന്ന സിനിമയിലൂടെ മടങ്ങിയെത്തി. ആ സിനിമ പ്രേക്ഷാകരിലേക്ക് എത്തിയിട്ട് പത്തുവർഷം പൂർത്തിയായിരിക്കുകയാണ്. അവിസ്മരണീയമായ ഒരു സിനിമ എന്നതിനൊപ്പം, മികച്ച കഥയും സാമൂഹിക സന്ദേശവുമുള്ള ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ശ്രീദേവി ആരാധകരുടെ പ്രിയപ്പെട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2012ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിലെ ശ്രീദേവിയുടെ ശശി എന്ന കഥാപാത്രവും ഓരോ ഇന്ത്യൻ സ്ത്രീയെയും ഓർമ്മിപ്പിച്ചു. നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അത്തരത്തിലുള്ള ഒരു സിനിമ, ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ഈ വർഷം അതിന്റെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ഒരു പാനൽ മീറ്റിംഗ് നടത്തി എഴുത്തുകാരിയും സംവിധായികയുമായ ഗൗരി ഷിൻഡെ ഒരു സുപ്രധാന തീരുമാനമെടുക്കുകയും ചെയ്തിരിക്കുകയാണ്.
പാനൽ ചർച്ചയിൽ ശ്രീദേവി ചിത്രത്തിൽ അണിഞ്ഞിരുന്ന സാരികൾ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ ലേലത്തിൽ നിന്നുള്ള പണം യുവതികളുടെ വിദ്യാഭ്യാസത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ചു. “ശ്രീദേവി സാരി ധരിച്ച് റാംപിൽ നടക്കുന്ന ഒരു ഫാഷൻ ഷോ നടത്താൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ശ്രീദേവിയും അത് തന്നെ ആഗ്രഹിച്ചിരുന്നു. സങ്കടകരമെന്നു പറയട്ടെ, ഇപ്പോൾ അത് സാധ്യമല്ല, അതിനാൽ ഈ ലേലം എനിക്ക് പ്രധാനപ്പെട്ടതും വളരെ സവിശേഷവുമാണ്’- സംവിധായിക പറയുന്നു.
read also: നഞ്ചിയമ്മയ്ക്കൊപ്പം പാട്ടിന് ചുവട് വെച്ച് രമേശ് പിഷാരടി; ലണ്ടനിൽ നിന്നുള്ള ഹൃദ്യമായ കാഴ്ച്ച
ബോളിവുഡ് ഇൻഡസ്ട്രിയിലെ പ്രിയ നടി ശ്രീദേവി ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അവരുടെ ഓർമ്മകൾ ആരാധകരുടെ ഹൃദയത്തിൽ എന്നും സജീവമായിരിക്കും. തന്റെ മിന്നുന്ന പ്രകടനത്തിലൂടെ ലക്ഷക്കണക്കിന് ഹൃദയങ്ങളെയാണ് നടി ഭരിച്ചത്. ശ്രീദേവിയാകാൻ പെൺകുട്ടികൾ ബോളിവുഡിലേക്ക് വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
Story highlights- sridevi’s sarees will be auctioned