മൂന്നാം സീസണിലെ കുഞ്ഞു ഗായികയ്ക്ക് അനന്യക്കുട്ടിയുടെ ടിപ്സ്; പാട്ടുവേദിയിലെ ഹൃദ്യമായ നിമിഷം
മലയാളികളുടെ പ്രിയ പാട്ടുവേദി മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
ഇപ്പോൾ മൂന്നാം സീസണിലെ മത്സരാർത്ഥിയായ സുധക്കുട്ടി പാട്ട് പാടാനായി വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഹൃദ്യമാവുന്നത്. ‘പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ “കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ ആലപിച്ചത്. ജോൺസൻ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കവി ഒ.എൻ.വി കുറുപ്പാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ആലാപനം കഴിഞ്ഞ് വേദിയിലുണ്ടായിരുന്ന ആദ്യ സീസണിലെ ഗായിക അനന്യയോട് കുഞ്ഞു ഗായികയ്ക്ക് എന്തെങ്കിലും ടിപ്സ് പറഞ്ഞു കൊടുക്കാൻ പറയുകയായിരുന്നു ഗായിക അനുരാധ ശ്രീറാം. അതോടെ താൻ പാട്ട് പാടുന്നതിന് മുൻപ് ചെയ്യുന്ന കാര്യങ്ങളൊക്കെ വേദിയിൽ വിശദീകരിക്കുകയായിരുന്നു അനന്യക്കുട്ടി.
Read More: ‘പോലീസുകാർ വരെ ലെമൺ ടീ ചോദിച്ചു..’- വൈറൽ ഡയലോഗിനെക്കുറിച്ച് നടൻ ബാല
കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതിക പാട്ടുവേദിയിൽ ചിരി പടർത്തിയിരുന്നു. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Story Highlights: Top singer 3 beautiful moment