ജോർദാനിലെ പുരാതന മരുഭൂമികളിലൂടെ..- യാത്രാചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോ തോമസ്

October 6, 2022

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.
ജോലിയും ജീവിതവും തമ്മിൽ സന്തുലിതമാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന താരം ഇപ്പോൾ യാത്രയിലാണ്.. ഇപ്പോൾ കുടുംബത്തോടൊപ്പം ജോർദാനിലാണ് ടൊവിനോ തോമസ്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന നടൻ വാദി റം എന്ന പുരാതന മരുഭൂമി പര്യവേക്ഷണം ചെയ്യുകയാണ്. തന്റെ യാത്രയുടെ ദൃശ്യങ്ങൾ ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയാണ് നടൻ.

ഒരു വിഡിയോയിൽ, നടൻ പുരാതന നഗരമായ പെട്രയിൽ യാത്ര നടത്തുന്നത് കാണാം. “പെട്ര – ദി ലോസ്റ്റ് സിറ്റി! ” എന്ന അടിക്കുറിപ്പോടെ അദ്ദേഹം വിഡിയോ പങ്കിട്ടു. അതേസമയം, ടൊവിനോ തോമസ് അവസാനമായി അഭിനയിച്ചത് ‘തല്ലുമാല’ എന്ന ചിത്രത്തിലാണ്. കല്യാണി പ്രിയദർശനൊപ്പമാണ് ടൊവിനോ വേഷമിട്ടത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്.

അതേസമയം, ‘നാരദൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.

അതേ സമയം നേരത്തെ ചിത്രം പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ട് പോയത് കാരണം ഡേറ്റിന്റെ പ്രശ്നം വന്നതോട് കൂടി ഇരു താരങ്ങളും ചിത്രത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.

Read Also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

അതിന് ശേഷമാണ് ടൊവിനോ ചിത്രത്തിലേക്കെത്തുന്നത്. ടൊവിനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. റിമ കല്ലിങ്കൽ നേരത്തെ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

Story highlights- tovino thomas family trip

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!