ആരുപറഞ്ഞു പാർക്ക് കുട്ടികൾക്കുള്ളതാണെന്ന്? റൈഡുകളിൽ ഉല്ലസിച്ച് ഒരു ആന- വിഡിയോ
മലയാളത്തിലെ ഒരു ഹിറ്റ് സിനിമയിൽ ജഗതി ശ്രീകുമാർ പറയുന്ന ഒരു ഡയലോഗുണ്ട്, കുട്ടികളെ പിന്നെ പാർക്കിൽ അല്ലാതെ പാർലമെന്റിൽ കൊണ്ടുപോകാൻ പറ്റുമോ എന്നാണ് ആ ഡയലോഗ്. എന്നാൽ, പാർക്കുകൾ കുട്ടികൾക്ക് കളിക്കാനും ആസ്വദിക്കാനും മാത്രമാണെന്ന് ആരാണ് പറഞ്ഞത്? ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന വിഡിയോ ഈ ധാരണ തിരുത്തുകയാണ്. റൈഡുകൾക്ക് ചുറ്റും കളിക്കുന്ന ആനയാണ് വിഡിയോയിൽ.
വളരെ രസകരമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അംചാങ് വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാട്ടാന അസമിലെ ഗുവാഹത്തിയിലെ നാരൻഗി ആർമി കന്റോൺമെന്റിലെ കുട്ടികളുടെ പാർക്കിൽ പ്രവേശിച്ചപ്പോഴുള്ള വിഡിയോയാണിത്. പാർക്കിൽ ആന റൈഡുകൾ ആസ്വദിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വൈറലായി മാറി. ആനയെ കണ്ട ഒരു പരിസരവാസിയാണ് വിഡിയോ പകർത്തിയതെന്ന് തോന്നുന്നു.
#WATCH | A wild elephant from Amchang Wildlife Sanctuary played & enjoyed as the animal stepped into a children's park in Narangi Army Cantt in Assam's Guwahati. pic.twitter.com/FCcKWWLhJ8
— ANI (@ANI) October 16, 2022
Read Also: “ഓടരുത്, അംഗനവാടി വിട്ടതല്ല മക്കളെ..”; പൊട്ടിച്ചിരി പടർത്തി നിഷ്കളങ്കമായ ഒരു ചിതറിയോട്ടം
ഈ രംഗം കാണാൻ വളരെ രസകരമാണ്. ഇത്രയും മനോഹരമായ വിഡിയോ റെക്കോർഡ് ചെയ്ത വ്യക്തിക്ക് ഒരുപാട് നന്ദി എന്നാണ് പലരും വിഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത്. “എല്ലാ മൃഗങ്ങൾക്കും വികാരങ്ങളുണ്ട്, ഏറ്റവും യഥാർത്ഥ വികാരങ്ങൾ. നിങ്ങൾ ഏതെങ്കിലും മൃഗത്തെ വീണ്ടും വേദനിപ്പിക്കുമ്പോൾ അവയ്ക്കും എല്ലാം അനുഭവപ്പെടുന്നതായി ഓർക്കുക, ”മറ്റൊരു ഉപയോക്താവ് എഴുതിയിരിക്കുന്നത്.
Story highlights- Video of an elephant playing at children’s park