‘പി-ധു’ ആൻഡ് ടീമിനെ കാണാൻ റെഡിയാണോ? പാട്ടുമായി മലയാളികളുടെ ഇഷ്ട താരങ്ങൾ

October 6, 2022

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി രസകരമായ ക്യാപ്ഷനുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. അതുപോലെതന്നെ ശ്രദ്ധേയനായ താരമാണ് വിധു പ്രതാപും. ഗായകനാണെങ്കിലും രസകരമായ കൗണ്ടറുകളിലൂടെയാണ് വിധുവും താരമായത്. ഇപ്പോഴിതാ, ഇരുവരും ചേർന്നുള്ള ഒരു ഗാനമാണ് ചിരി പടർത്തുന്നത്.

‘പി-ധു’വിനെയും ബാൻഡിനെയും കാണുക. മികച്ച പ്രകടനങ്ങൾക്ക് ‘ഗാനഗന്ധർവ്വൻ’ രമേഷ് പിഷാരടിയുമായി ബന്ധപ്പെടുക..’- എന്ന ക്യാപ്ഷനൊപ്പമാണ് വിധുപ്രതാപ് ഇരുവരും പാടുന്ന വിഡിയോ പങ്കുവെച്ചത്. അതേസമയം,  മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Read also: “തെറ്റ് പറ്റിയതാണ്, ഇത് എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ..”; ജയസൂര്യയുടെ ഈശോയെ പ്രശംസിച്ച് പി.സി ജോർജ്

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗായകൻ വിധു പ്രതാപ്. ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’, ‘തന്‍മാത്ര’യിലെ ‘കാട്ര് വെളിയിടൈ കണ്ണമ്മാ’, ‘വാസ്തവ’ത്തിലെ ‘അരപ്പവന്‍ പൊന്നുകൊണ്ട്’ തുടങ്ങിയ മനോഹര ഗാനങ്ങൾ  സംഗീത പ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിയവയാണ്. 

Story highlights- vidhu prathap and ramesh pisharady fun