വൈറൽ ഗായകൻ ഗിരിനന്ദൻ പാട്ടുവേദിയിൽ; കമൽ ഹാസന്റെ “പത്തലെ..” ഗാനത്തിനൊപ്പം ആടിപ്പാടി വിധികർത്താക്കളും

October 29, 2022

സമൂഹമാധ്യമങ്ങൾ സജീവമായതിന് ശേഷം നിരവധി കലാകാരന്മാരും കലാകാരികളുമാണ് തിരിച്ചറിയപ്പെട്ടിട്ടുള്ളത്. ഒരു പക്ഷെ മറ്റൊരു സാഹചര്യത്തിൽ ഒരിക്കലും ആരാലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത അതുല്യ പ്രതിഭകളാണ് സമൂഹമാധ്യമങ്ങളുടെ വരവോടെ വലിയ ശ്രദ്ധ നേടിയിട്ടുള്ളത്. അതിൽ തന്നെ കുഞ്ഞു പ്രതിഭകളുടെ പ്രകടനങ്ങൾ വലിയ രീതിയിൽ ആളുകൾ ഏറ്റെടുക്കാറുണ്ട്. അതിമനോഹരമായി പാടുകയും നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന കുഞ്ഞു പ്രതിഭകളെ വലിയ ഇഷ്ടമാണ്‌ ആളുകൾക്ക്. ഇത്തരം നിരവധി പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ കുഞ്ഞു ഗായകനാണ് ഗിരിനന്ദൻ. കമൽ ഹാസന്റെ വിക്രത്തിലെ “പത്തലെ പത്തലെ..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് ഗിരിനന്ദൻ സോഷ്യൽ മീഡിയിൽ ശ്രദ്ധേയനായി മാറിയത്. ഗിരിനന്ദൻ എന്ന ഈ കുഞ്ഞു ഗായകൻ ഒറ്റയ്ക്കാണ് ഈ ഗാനം ആലപിച്ച് ആളുകളെ വിസ്‌മയപ്പെടുത്തിയത്. പാട്ടിനൊപ്പം തന്നെ ഗാനത്തിന്റെ പശ്ചാത്തല സംഗീതം അനുകരിച്ചും ഗിരിനന്ദൻ തന്റെ പ്രകടനം കൂടുതൽ രസകരമാക്കുന്നുണ്ട്.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുകയാണ് ഗിരിനന്ദൻ. ജഡ്‌ജസുമായി തമാശകൾ പങ്കുവെയ്ക്കുന്ന കുഞ്ഞു ഗായകൻ വൈറലായ തന്റെ ഗാനവും ആലപിക്കുന്നുണ്ട്. ഈ എപ്പിസോഡാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

Read More: ‘ജന്മദിനാശംസകൾ പാത്തു കുട്ടാ!’- മകൾക്ക് പതിനെട്ടാം പിറന്നാൾ ആശംസിച്ച് പൂർണിമയും ഇന്ദ്രജിത്തും

അതേ സമയം വൈറലായ വിഡിയോയിൽ തന്റെ ആലാപനത്തിന് ശേഷം നടൻ കമൽ ഹാസനോട് ഒരു അഭ്യർത്ഥനയും ഈ കൊച്ചു മിടുക്കൻ പങ്കുവെയ്ക്കുന്നുണ്ട്. ‘കമൽ ഹാസൻ അങ്കിള് പാട്ട് കാണണേ എന്നാണ് ഗായകൻ താരത്തോട് അഭ്യർത്ഥിക്കുന്നത്. ഏതായാലും കുഞ്ഞു ഗായകൻറെ പ്രകടനം കമൽ ഹാസൻ കണ്ട് അഭിപ്രായം പങ്കുവെയ്ക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സമൂഹമാധ്യമങ്ങൾ.

Story Highlights: Viral singer girinandan on flowers top singer stage

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!