മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റൂ ചെയ്ത് യുവതി; സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ മുത്തച്ഛൻ-വിഡിയോ
മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ കണങ്കാലിൽ ടാറ്റൂ ചെയ്ത് അവരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് അഗസ്റ്റിന വെറ്റ്സെൽ എന്ന യുവതി. തന്റെ ടാറ്റൂ യുവതി ഇരുവരെയും കാണിക്കുന്നതും അപ്പോഴുള്ള അവരുടെ പ്രതികരണവുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ ഉള്ളത്.
കൊച്ചു മകളുടെ സ്നേഹത്തിൽ മനസ്സ് നിറഞ്ഞ് കരയുന്ന മുത്തച്ഛനെ വിഡിയോയിൽ കാണാം. ടാറ്റൂ കണ്ട മുത്തച്ഛൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു. തുടർന്ന് അവൾ മുത്തശ്ശിയെയും ടാറ്റൂ കാണിച്ചു. വെറുതെ അവരുടെ പേരുകൾ ടാറ്റൂ ചെയ്യുകയല്ല മറിച്ച് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അതേ കൈപ്പടയിൽ തന്നെയാണ് പേരുകൾ എഴുതിച്ചേർത്തിരിക്കുന്നത്. ഒരു ദിവസം അഗസ്റ്റിന അവരുടെ പേരുകൾ ഒരു കടലാസിൽ എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അത് ടാറ്റൂ ഷോപ്പിലേക്ക് കൊണ്ടുപോയി. ഇരുവരും പേരുകൾ എഴുതി നൽകുന്നതിന്റെ വിഡിയോയും പകർത്തിയിട്ടുണ്ട്.
les pedi a mis abuelos que me escriban sus nombres "para un trabajo práctico de la facultad” pero en realidad eran para tatuármelos, y su reacción me la guardo para siempre. ♥️ pic.twitter.com/NcQ0uWUIkH
— CQ (@agustinawetzel) June 4, 2022
മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില് കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.
Story Highlights: Woman tattoed grand parents names