ഇത് ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി- നട്ടെല്ല് വളച്ച് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് ജിംനാസ്റ്റ്
അമ്പരപ്പിക്കുന്ന മെയ്വഴക്കത്തിലൂടെ ശ്രദ്ധനേടിയ അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, മെയ്വഴക്കത്തിലൂടെ ലോക റെക്കോർഡ് നേടി താരമാകുകയാണ് ഒരു പതിനാലുകാരി. ‘ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി’ എന്നറിയപ്പെടുന്ന ഒരു ജിംനാസ്റ്റിക് ആണ് ഈ പെൺകുട്ടി. ഇവർ ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി.
14 കാരിയായ ലിബർട്ടി ബാരോസ് എന്ന പെൺകുട്ടി 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ നട്ടെല്ല് തറയിലേക്ക് വളയ്ക്കുന്നതിനാണ് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ലിബർട്ടി ലോഡൗൺ എന്നാണ് ഇപ്പോൾ ഈ നീക്കം അറിയപ്പെടുന്നത്. യുകെയിലെ പീറ്റർബറോയിൽ നിന്നുള്ള ലിബർട്ടി, ഒക്ടോബർ 5-ന് ബ്രെട്ടണിലെ സ്പൈറൽ ജിംനാസ്റ്റിക്സ് ക്ലബിൽ വച്ച് അര മിനിറ്റിനുള്ളിൽ 11 തവണ തന്റെ തല കാലുകൾക്കിടയിലൂടെയും തറയിലേക്ക് കൊണ്ടുവന്ന് ശരീരം പിന്നിലേക്ക് വളച്ചു.
Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ
സ്പെയിനിന്റെ ഗോട്ട് ടാലന്റിലെ സെമി ഫൈനൽ സ്ഥാനത്തിനായി ലിബർട്ടി നിലവിൽ മത്സരിക്കുന്നുണ്ടെങ്കിലും ജിംനാസ്റ്റിക് പഠനത്തിലും മകൾ ശ്രദ്ധ തുടരുന്നുവെന്ന് പിതാവ് പറയുന്നു. വഴക്കത്തോടെ നൃത്തം ചെയ്യുന്നതിലും താരമാണ് ലിബർട്ടി.
Story highlights- World’s most flexible girl