നഗരത്തിരക്കിന് നടുവിൽ കാടും മലയും തടാകവുമായി ശാന്തമായി സ്ഥിതി ചെയ്യുന്ന പ്രകൃതി വിസ്മയം; അറിയാം, ലോകത്തെ ആദ്യ അർബൻ ക്വയറ്റ് പാർക്കിനെക്കുറിച്ച്
ലോകം നാഗരികതയുടെ തിരക്കുകളിലേക്ക് ചേക്കേറിയിട്ട് നാളേറെയായി. വ്യക്തി ബന്ധങ്ങൾക്കായി പോലും സമയം മാറ്റിവയ്ക്കാനില്ലാതെ തിരക്കുപിടിച്ച ജീവിതവുമായി മുന്നേറുമ്പോൾ ഒരിക്കലെങ്കിലും ഇതിൽനിന്നും ഒരു മോചനം വേണമെന്ന് ചിന്തിക്കാത്തവർ കാണില്ല.
നഗരത്തിരക്കിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർ പൊതുവെ ശാന്തസുന്ദരമായ ഗ്രാമങ്ങളോ കാടുകളോ ആണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അങ്ങനെയൊരു യാത്രയ്ക്കായി അധികം ദിവസങ്ങളോ സമയമോ മാറ്റിവയ്ക്കാനില്ലാത്തവരുമുണ്ട്. പക്ഷെ, തായ്വാൻ നഗരത്തിൽ ജീവിക്കുന്നവർക്ക് അങ്ങനെയൊരു പ്രശ്നമേ ഇല്ല. കാരണം നഗരത്തിന് ഒത്ത നടുക്ക് തന്നെ മനോഹരവും ശാന്തവുമായ ഒരു പാർക്ക് തന്നെ തായ്വാനിലുണ്ട്.
ലോകത്തെ ആദ്യ അർബൻ ക്വയറ്റ് പാർക്കാണ് തായ്വാനിൽ സ്ഥിതി ചെയ്യുന്ന യാങ്മിൻഷാൻ ദേശിയ ഉദ്യാനം. തായ്പേയിലാണ് ഈ ഉദ്യാനമുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനാണ് തായ്വാൻ സർക്കാർ ലോകത്തെ ആദ്യ അർബൻ ക്വയറ്റ് പാർക്കെന്ന ബഹുമതി യാങ്മിൻഷന് നൽകിയത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ ജി ഓയുമായി ചേർന്നാണ് ഈ ഉദ്യാനം നിലനിൽക്കുന്നത്.
അർബൻ ക്വയറ്റ് പാർക്കെന്നാൽ നഗരത്തിനു നടുവിൽ ശാന്തമായി സ്ഥിതി ചെയ്യുന്ന ഒരിടമാണ്. ഒട്ടേറെ നഗരങ്ങളിൽ ഇങ്ങനെയുള്ള പാർക്കുകൾ ഉണ്ടെങ്കിലും യാങ്മിൻഷന്റെ പ്രത്യേകത ഈ പാർക്കിൽ പ്രവേശിച്ച് കഴിഞ്ഞാൽ പുറത്ത് ഒരു നഗരമാണെന്ന് തോന്നില്ല എന്നതാണ്. കിളികളും മൃഗങ്ങളും മനോഹരമായ പ്രകൃതികാഴ്ചകളുമായി നിലകൊള്ളുന്ന യാങ്മിൻഷൻ ലോക ശ്രദ്ധ നേടുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുമാണ്.
കോടിക്കണക്കിനു ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് തായ്വാൻ. മാത്രമല്ല, തിരക്കും ബഹളവും വലിയ ഇന്‍ഡസ്ട്രികളും നിറഞ്ഞ, ഇവയെല്ലാംകൊണ്ട് ചുറ്റപ്പെട്ട നഗരഹൃദയത്തിലാണ് യാങ്മിൻഷൻ നിശബ്ദമായി നിലകൊള്ളുന്നത്.
Read More “ഓടരുത്, അംഗനവാടി വിട്ടതല്ല മക്കളെ..”; പൊട്ടിച്ചിരി പടർത്തി നിഷ്കളങ്കമായ ഒരു ചിതറിയോട്ടം
112 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പര്‍വത പ്രദേശമാണിത്. തടാകങ്ങളും കാടുകളുമൊക്കെ പർവ്വതങ്ങൾക്ക് ഒപ്പം നിലകൊള്ളുന്നു. നഗരത്തിരക്കിൽ നിന്നും ഇടവേളയെടുത്ത് യാങ്മിൻഷനിലെത്തുമ്പോൾ ആരും അമ്പരന്നു പോകുന്നതും ഈ കാഴ്ചകൾക്ക് മുന്നിലാണ്.
Story highlights-yangmingshan national park in Taiwan