ഇത്രയധികം ജോലി ആസ്വദിക്കുന്ന ഒരു ട്രാഫിക് പോലീസുകാരനെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല- വിഡിയോ
ജോലി ആസ്വദിച്ച് ചെയ്യുന്നതും കഷ്ടപ്പെട്ട് ചെയ്യുന്നതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. ആളുകൾ അവരുടെ ജോലി എത്രമാത്രം ആസ്വദിക്കുന്നുവെന്ന് കാണിക്കുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, ജോലി ആസ്വദിക്കുന്ന ആളുകളുടെ ആ സന്തോഷകരമായ കൂട്ടത്തിലേക്ക് കാൽനടയാത്രക്കാരെയും കാറുകളെയും നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പോലീസിന്റെ വിഡിയോയാണ്.
ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ, ഒരു ട്രാഫിക് പോലീസുകാരൻ റോഡിൽ ടി-പോയിന്റിന് നടുവിൽ നിൽക്കുകയും കാറുകൾ നിർത്തുമ്പോൾ കാൽനടയാത്രക്കാരെ കടന്നുപോകാൻ അനുവദിക്കുകയും ചെയ്യുന്നു. എല്ലാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ചെയ്യുന്ന കാര്യമാണ് ഇതെങ്കിലും ഇദ്ദേഹം അത് വളരെ രസകരവും സന്തോഷപ്രദവുമായ രീതിയിൽ ചെയ്യുന്നു. അത് തന്റെ ജോലിയെ അദ്ദേഹം എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ നേർക്കാഴ്ചയാണ്.
He just loves his job.. 😅 pic.twitter.com/dYHmtFk8vO
— Buitengebieden (@buitengebieden) November 15, 2022
Read Also: “താലിക്കുരുത്തോല പീലിക്കുരുത്തോല..”; ആത്മാവിൽ തൊടുന്ന ആലാപന മികവുമായി കുഞ്ഞു ഗായിക
ചിലർ അദ്ദേഹത്തിന്റെ ഉത്സാഹത്തിനെകുറിച്ചാണ് കമന്റ് ചെയ്തത്. മറ്റു ചിലരാകട്ടെ, സ്വന്തം ജോലി ആസ്വദിച്ചുചെയ്യുന്നതിലൂടെ അത് മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ കാഴ്ച എന്നും കുറിക്കുന്നു.’ഒരാൾ തന്റെ ജോലിയിൽ വളരെയധികം അഭിമാനിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്, അദ്ദേഹം അത് രസകരമാക്കി’- ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ഹിറ്റായി മാറിക്കഴിഞ്ഞു.
Story highlights- A video of a traffic cop’s amusing way of doing his job has gone viral