“കുടുംബത്തോടൊപ്പം സമയം ചിലവിടണം, അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നു..”; ആമിർ ഖാന്റെ വിഡിയോ വൈറലാവുന്നു

November 15, 2022

അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയാണെന്ന് പറയുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷമായി താൻ ജോലി എടുക്കുകയായിരുന്നുവെന്നും അത് കൊണ്ട് തന്നെ കുടുംബത്തോടൊപ്പം പലപ്പോഴും സമയം ചിലവഴിക്കാൻ കഴിഞ്ഞില്ലെന്നും പറയുകയാണ് താരം.

എന്നാൽ അടുത്ത ഒന്നര വർഷത്തേക്ക് താൻ പൂർണമായും അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുമെന്നും അഭിനയിക്കാനിരുന്ന ‘ചാമ്പ്യൻസ്’ എന്ന ചിത്രം നിർമ്മിക്കുക മാത്രമായിരിക്കും താൻ ചെയ്യുകയെന്നും താരം തുറന്ന് പറഞ്ഞു. “കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഒരു ഇടവേള ഇപ്പോള്‍ എടുക്കണമെന്ന് മനസ് പറയുന്നു. എന്‍റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തില്‍ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തില്‍ ജോലിയിലേക്ക് പൂര്‍ണ്ണമായും മുഴുകാറുണ്ട് ഞാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കാണാനാവില്ല. അതേ സമയം ചലച്ചിത്ര നിര്‍മ്മാണത്തില്‍ ആ കാലയളവിലും സജീവമായിരിക്കും. ചാമ്പ്യന്‍സ് എന്ന ചിത്രം ഞാനാണ് നിര്‍മ്മിക്കുന്നത്”- ഒരു പൊതു പരിപാടിയിൽ ആമിർ തുറന്ന് പറഞ്ഞു.

Read More: ലോ ബജറ്റ് ഹൃത്വിക് റോഷനും ഐശ്വര്യ റായിയും- കുട്ടിക്കാല വിഡിയോയുമായി ഗൗരി കിഷൻ

ലാൽ സിങ് ഛദ്ദ എന്ന ചിത്രം റിലീസ് ചെയ്‌തതിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയിലാണ് ആമിർ തന്റെ തീരുമാനത്തെ പറ്റി അറിയിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അതേ സമയം 1994 ൽ റിലീസ് ചെയ്‌ത ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഫോറസ്റ്റ് ഗംപ്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ലാൽ സിംഗ് ഛദ്ദ നിർമ്മിച്ചത്.

Story Highlights: Aamir khan about taking a break from acting

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!