ഒരു ഗ്രാമഫോണിനും പഴമയുടെ ചാരുതയ്ക്കും ഇടയിൽ നൃത്തം ചെയ്യുന്നു- ഹൃദ്യ ചുവടുകളുമായി അഹാന കൃഷ്ണ

November 6, 2022

മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം. ഇപ്പോഴിതാ, അതിമനോഹരമായൊരു പഴയ ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് നടി. ഒരുപാട് കാരണങ്ങൾകൊണ്ട് ഈ നൃത്തം അഹാനയ്ക്ക് പ്രത്യേകതകൾ നിറഞ്ഞതാണ്.

അഹാനയുടെ കുറിപ്പ്;

ഒരു ഗ്രാമഫോണിനും ഒത്തിരി പഴയ ലോക ചാരുതയ്ക്കും ഇടയിൽ നൃത്തം ചെയ്യുന്നു ..നൃത്തസംവിധാനം ചെയ്തത് സജ്‌നൻ, സ്കൂളിൽ ഞാൻ ചെയ്ത മിക്കവാറും എല്ലാ നൃത്തങ്ങളും എന്നെ പഠിപ്പിച്ചയാളാണ്. ആന്റിയുടെ ചുവടുകൾ എനിക്ക് നൃത്തം പ്രിയപ്പെട്ടതാകുകയും ഓരോ തവണയും സ്റ്റേജിലേക്ക് ഓടാൻ ആഗ്രഹമുളവാക്കുകയും ചെയ്തു. ഒരുപാട് നാളുകൾക്ക് ശേഷം സജ്‌ന ആന്റിയ്ക്ക് എന്നെ നൃത്തം പഠിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി..പോക്കറ്റിൽ മാന്ത്രികത വഹിക്കുന്ന ഹോം ബോയ് നിമിഷ് രവി പകർത്തിയ വിഡിയോ.

അതേസമയം, കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- ahaana krishna’s classical dance