അങ്ങ് മലനിരകളിൽ സഹോദരങ്ങൾക്കൊപ്പം; നൃത്ത വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

November 12, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ, സഹോദരിമാർക്കൊപ്പമുള്ള വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി. കശ്മീർ ട്രിപ്പിനിടയിൽ സഹോദരിമാരായ ദിയ, ഇഷാനീ, ഹൻസിക എന്നിവർക്കൊപ്പം ചുവടുവയ്ക്കുകയാണ് അഹാന. അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്.

അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.

Read Also: അടിച്ചത് 247 കോടിയുടെ ലോട്ടറി, പക്ഷെ ഒരാളോടും പറഞ്ഞില്ല; ഇങ്ങനെയും ഒരു ഭാഗ്യശാലി

ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Story highlights- ahaana krishna’s dance video with sisters