സകുടുംബം അജു വർഗീസ്- ഒപ്പം പോസ് ചെയ്ത് ഒരു കുഞ്ഞ് താരപുത്രനും..
നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം താരസമ്പന്നമായിരുന്നു. അടുത്ത സുഹൃത്തുക്കളെന്നതിലുപരി സഹോദരങ്ങളെപോലെയാണ് നടൻ വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസ്, ആസിഫ് അലി എന്നിവരെല്ലാം വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരും വസ്ത്രത്തിൽ പോലും വളരെയധികം ഐക്യത്തോടെയാണ് എത്തിയത്.
ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ സകുടുംബം എത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്. നാലുമക്കളാണ് അജു വർഗീസ്- അഗസ്റ്റീന ദമ്പതികൾക്ക്. ഇരട്ടകളായ ഇവാനും ജുവാനയ്ക്കും കൂട്ടായി 2016ലാണ് ജെയ്ക്ക്, ലൂക്ക് എന്നിങ്ങനെ ഇരട്ടക്കുട്ടികൾ കൂടി ജനിച്ചത്. 2014ലായിരുന്നു ഇവാനും ജുവാനയും പിറന്നത്. 2014 ഫെബ്രുവരി 24 ന് ആയിരുന്നു അജു വർഗ്ഗീസിന്റെ വിവാഹം. ഭാര്യ അഗസ്റ്റീന ഫാഷൻ ഡിസൈനറാണ്.
ഇപ്പോൾ പങ്കുവെച്ച കൂട്ടത്തിൽ നാല് മക്കളെയും കൂടാതെ അതെ വേഷത്തോടെ ഒരാൾ കൂടിയുണ്ട്. മറ്റാരുമല്ല, വിനീത് ശ്രീനിവാസന്റെ മകനാണ് ഇവർക്കൊപ്പമുള്ളത്. അച്ഛന്മാരെ പോലെ മക്കളും സുഹൃത്തുക്കളാണ്.
അതേസമയം, മക്കളുടെ വിശേഷങ്ങൾ അജു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നാലുമക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ ലോക്ക് ഡൗൺ കാലത്ത് അജു ആസ്വദിക്കുകയായിരുന്നു. മക്കൾക്കൊപ്പം ഭിത്തിയിൽ ചിത്രം വരയ്ക്കുന്ന ചിത്രം താരം മുൻപ് പങ്കുവെച്ചിരുന്നു.
Read also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു
ഇപ്പോൾ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് അജു വർഗീസ്. അഭിനയവും നിർമാണവുമായി സജീവമാണ് താരം. 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു മലയാള സിനിമയിലേക്ക് എത്തിയത്. സുഹൃത്തായ വിനീത് ശ്രീനിവാസനാണ് ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലേക്ക് അജുവിനെ എത്തിച്ചത്.
Story highlights- aju varghese family photo