1990-കളിലെ എന്റെ വിവാഹ വിഡിയോ ഇങ്ങനെ ആയിരുന്നിരിക്കാം- ശ്രദ്ധനേടി അനശ്വര രാജൻ പങ്കുവെച്ച വിഡിയോ

November 14, 2022

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ മലയാളത്തിൽ നിന്നും തമിഴകത്ത് നിന്നും വന്നു. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം തമിഴിൽ ജി വി പ്രകാശിന്റെ നായികയായി എത്തുകയാണ് നടി.

സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘1990-കളിലെ എന്റെ വിവാഹ വിഡിയോ ഇങ്ങനെ ആയിരുന്നിരിക്കാം’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചത്. വളരെ മനോഹരമാണ് നടി പങ്കുവെച്ച വിഡിയോ. ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം അമ്മാവനും ആറുവയസ്സുള്ള മരുമകളും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു.ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് കെ. ബാലചന്ദറിന്റെ പ്രൊഡക്ഷൻ ഹൗസായ കവിതാലയയാണ് OTT പ്ലാറ്റ്‌ഫോമായ ഡിസ്നി+ ഹോട്ട്‌സ്റ്റാറിനൊപ്പം ചിത്രം നിർമ്മിക്കുന്നത്.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര, ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലെത്തിയ അനശ്വരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.

Read Also: കലക്ടർ വിളിച്ചു; മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ

പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറുകയായിരുന്നു. ‘എവിടെ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. റാംഗി എന്ന ചിത്രത്തിൽ തൃഷയ്‌ക്കൊപ്പവും അനശ്വര വേഷമിട്ടു.  എ.ആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലർ വിഭാ​ഗത്തിലുള്ളതാണ്. അതേസമയം, ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിച്ച മൈക്ക് എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. പുതുമുഖമായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം നിർവഹിക്കുന്നത് വിഷ്ണു ശിവപ്രസാദ്.

Story highlights- anaswara shares new tamil movie pooja ceremony video