‘മമ്മൂക്കാ, ഈ മണ്ണിൽ പിറന്ന ഏറ്റവും മികച്ച നടൻ നിങ്ങളാണ്..’- അനൂപ് മേനോൻ
‘കെട്ട്യോളാണെന്റെ എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് ‘റോഷാക്ക്’. ത്രില്ലർ ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി വേറിട്ട ലുക്കിലെത്തി അമ്പരപ്പിച്ചു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാ അനുഭവമാണ് റോഷാക്ക് സമ്മാനിച്ചത്. തിയേറ്ററിൽ തരംഗം സൃഷ്‌ടിച്ച സിനിമ ഒടിടി-യിൽ എത്തുകയും ചെയ്തു. ഇപ്പോളിതാ, സിനിമ കണ്ടതിനു ശേഷം ഹൃദ്യമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.
അനൂപ് മേനോന്റെ വാക്കുകൾ;
ഇപ്പോഴാണ് റോഷാക്ക് കണ്ടത്..പ്രിയപ്പെട്ട മമ്മൂക്കാ, ഈ മണ്ണിൽ പിറന്ന ഏറ്റവും മികച്ച നടൻ നിങ്ങളാണ്.. നിങ്ങളുടെ വൈകാരികമായ സംഭാഷണങ്ങൾക്കിടയിലെ വലിയ ഇടവേളകൾ, സാധാരണമായ ക്ലോസപ്പുകളെപ്പോലും നാടകീയമാക്കുന്ന ശൂന്യമായ നോട്ടങ്ങൾ, മോഡുലേഷനിലെ മാസ്റ്റർ സ്ട്രോക്കുകൾ, പലതും ഒളിപ്പിക്കുന്ന ചിരി. സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂർണ്ണ രാജവാഴ്ചയും … “കെട്ട്യോളാണെന്റെ മാലാഖ” പോലെയുള്ള ഒരു രത്നത്തിന് ശേഷം ഈ ലോകോത്തര നിലവാരമുള്ള ഈ സൃഷ്ടി ഒരുക്കിയ നിസാം ബഷീറിനോട് തികച്ചും അത്ഭുതവും ബഹുമാനവും
.
നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന സംശയാസ്പദമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഇബ്ലിസ്’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ സമീർ അബ്ദുൾ ആണ് ‘റോഷാക്കി’ന്റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ എഡിറ്റിംഗ് വിഭാഗം കിരൺ ദാസാണ്. മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
Story highlights- anoop menon about rorschach